കൊൽക്കത്ത: ഡ്യുറൻറ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് ആദ്യജയം. ഗ്രൂപ് ഡിയിൽ ഐ.എസ്.എൽ ടീം ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. 46ാം മിനിറ്റിൽ ഘാന താരം റഹീം ഉസ്മാനു ഗോകുലത്തിെൻറ വിജയഗോള്‍ നേടി.
48ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് എമിൽ ബെന്നി പുറത്തായെങ്കിലും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം ജയം കൈവിട്ടില്ല. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയൻറാണ് ഗോകുലത്തിന്. നാലു പോയന്റ് തന്നെയുള്ള ആര്‍മി റെഡാണ് പട്ടികയില്‍ ഗോൾ ശരാശരിയോടെ ഒന്നാം സ്ഥാനത്ത്. ആദ്യ കളിയിൽ ഗോകുലം 2-2ന് ആർമി റെഡിനോട് സമനില വഴങ്ങിയിരുന്നു.
ഹൈദരാബാദ് എഫ്.സിക്കെതിരെ ഗോകുലം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചെവച്ചത്.
മത്സരത്തിെന്റ തുടക്കം മുതല്‍ ആക്രമണ ഫുട്ബാളാണ് ഗോകുലം പുറത്തെടുത്തത്. ഹൈദരാബാദ് എഫ്.സിയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലത്തിന് ആദ്യ പകുതിയില്‍ ഗോൾ നേടാനായില്ല. ഉസ്മാനുവിെൻറയും ബെന്നിയുടെയും ഗോള്‍ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്.സി ഗോള്‍കീപ്പര്‍ ജോങ്ടെ മികച്ച പ്രകടനത്തിലൂടെ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഗോകുലം ഗോള്‍ നേടിയത്. 47ാം മിനിറ്റില്‍ ബെനെസ്റ്റണ്‍ ബാരെറ്റോയുടെ ഗോള്‍ശ്രമം ഹൈദരാബാദ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ടിൽ മികച്ച ഷോട്ടിലൂടെ റഹീം ഉസ്മാനു വലയിലാക്കി. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് എമില്‍ ബെന്നി പുറത്തായത് ഗോകുലത്തിന് തിരിച്ചടിയായി. പിന്നീടുള്ള സമയം ഹൈദരാബാദ് എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍കീപ്പര്‍ അജ്മലിെൻറ മിന്നും സേവുകള്‍ ഗോകുലത്തിന് തുണയായി. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചെവച്ച ഗോകുലം ക്യാപറ്റന് ശരീഫ് മുഹമ്മദാണ് മാന്‍ ഓഫ് ദ മാച്ച്. ഈ മാസം 19ന് ഗ്രൂപ് ഡിയിലെ അവസാന മത്സരത്തില്‍ ഗോകുലം അസം റൈഫിൾസിനെ നേരിടും. രണ്ടു കളിയും തോറ്റ് അവസാന സ്ഥാനത്താണ് അസം റൈഫിൾസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.