അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ മലബാറിയൻസ് പെൺകൊടികൾക്ക് ഹാട്രിക് കിരീടാഘോഷം. ട്രാൻസ്റ്റേഡിയയിൽ നടന്ന ഫൈനലിൽ കിക്ക് സ്റ്റാർട്ട് എഫ്.സി കർണാടകയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഗോകുലം കേരള എഫ്.സി തോൽപിച്ചത്. സന്ധ്യ രംഗനാഥൻ ഇരട്ട ഗോൾ നേടി. അഞ്ചാം മിനിറ്റിൽ നേപ്പാളി സ്ട്രൈക്കർ സബിത്ര ഭണ്ഡാരി സ്കോറിങ്ങിന് തുടക്കമിട്ടു. 22, 57 മിനിറ്റുകളിലായിരുന്നു സന്ധ്യയുടെ ഗോളുകൾ.
37ാം മിനിറ്റിൽ ഇന്ദുമതി കതിരേശനും വലകുലുക്കി. 80ാം മിനിറ്റിൽ റോജ ദേവി പട്ടിക പൂർത്തിയാക്കുകയായിരുന്നു.
കിക്ക് സ്റ്റാർട്ടിന് ഒരവസരവും നൽകാതെയായിരുന്നു ഗോകുലത്തിന്റെ തേരോട്ടം. 29 ഗോളുമായി സബിത്ര ടോപ് സ്കോററായി. 2019-20, 2021-22 വനിത ലീഗ് ജേതാക്കളായിരുന്നു മലബാറിയൻസ്.
കോവിഡ് കാരണം 2020-21ൽ മത്സരങ്ങൾ നടന്നില്ല. ഇത്തവണ ഗ്രൂപ് എ ജേതാക്കളായായിരുന്നു ഗോകുലത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശം. ഏഴിൽ ആറ് മത്സരങ്ങളിലും മികച്ച ജയം നേടിയപ്പോൾ മിസാക യുനൈറ്റഡ് ഗോകുലത്തെ ഗോൾരഹിത സമനിലയിൽ തളച്ചു.
ക്വാർട്ടറിൽ ഒഡിഷ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽപിച്ചതെങ്കിൽ സെമിയിൽ ഈസ്റ്റേൺ സ്പോർടിങ് യൂനിയനെതിരെ 5-1ന്റെ ആധികാരിക ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.