ഫിഫ കനിഞ്ഞില്ല; എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കാനാവാതെ ഗോകുലം വനിത ടീം

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഗോകുലം കേരള വനിത ടീമിന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കാനാവില്ല. ഇളവനുവദിക്കണമെന്നഭ്യർഥിച്ച് കായിക മന്ത്രാലയം അയച്ച കത്ത് ഫിഫയും എ.എഫ്.സിയും തള്ളിയതോടെയാണിത്.

ഫിഫ വിലക്കേർപ്പെടുത്തുമ്പോൾ ഗോകുലം വനിത ടീം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കാനായി ഉസ്ബകിസ്താനിലെ താഷ്കന്റിലായിരുന്നു. 23നും 26നും മത്സരമുള്ള ഗോകുലം കളിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ തുടരുകയായിരുന്നു. എന്നാൽ, കായിക മന്ത്രാലയത്തിന്റെ അഭ്യർഥന ഫിഫയും എ.എഫ്.സിയും തള്ളിയതോടെ പ്രതീക്ഷ അസ്തമിച്ചതായി ഗോകുലം കേരള പ്രസിഡന്റ് വി.സി. പ്രവീൺ അറിയിച്ചു. 'നിരാശരായ കളിക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gokulam women's team unable to play in AFC Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.