ന്യൂഡൽഹി: കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ ഫുട്ബാളർക്കുള്ള പുരസ്കാരം സീനിയർ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്. സുബ്രതാ പാലിനു ശേഷം (2009) ആദ്യമായാണ് ഒരു ഗോൾകീപ്പർ എ.െഎ.എഫ്.എഫിെൻറ പുരസ്കാരത്തിന് അർഹനാവുന്നത്.
മികച്ച വനിതാ താരമായി മധ്യനിര താരം സഞ്ജുവിനെ തെരഞ്ഞെടുത്തു. െഎ.എസ്.എൽ, െഎ ലീഗ് ക്ലബുകളുടെ പരിശീലകരുടെ വോട്ടിെൻറ അടിസ്ഥാനത്തിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. െഎ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കൊപ്പവും ദേശീയ ടീം ജഴ്സിയിലും ഗുർപ്രീത് മികച്ച ഫോമിലായിരുന്നു.
കഴിഞ്ഞ ലീഗ് സീസണിൽ 11 ക്ലീൻഷീറ്റുമായി ഗോൾഡൻ ഗ്ലൗ പുരസ്കാരവും നേടി. ഇന്ത്യയുടെ മധ്യനിര താരം അനിരുദ്ധ് ഥാപ്പയാണ് മികച്ച യുവതാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.