ലണ്ടൻ: കാൽപന്തു മൈതാനങ്ങളെ ത്രസിപ്പിച്ച എക്കാലെത്തയും മികച്ച നക്ഷത്രങ്ങൾക്ക് ജന്മദിനത്തിൽ ആശംസകളർപ്പിച്ച് ലോകം. ക്രിസ്റ്റ്യാനോ 36െൻറ തിളക്കത്തിൽ നിൽക്കുേമ്പാൾ 29 പൂർത്തിയാക്കിയാണ് പി.എസ്.ജിയുടെ ബ്രസീലിയൻ താരം നെയ്മർ ജന്മദിനം ആഘോഷിക്കുന്നത്. ഇരുവർക്കും അനുമോദനങ്ങളുമായി സമൂഹ മാധ്യമങ്ങൾ സജീവമാണ്.
പോർച്ചുഗലിലെ ഫംകലിൽ 1985 ഫെബ്രുവരി അഞ്ചിന് ജനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാേൻറാസ് അവീരോ ഇതിനകം യൂറോപിലെ മുൻനിര ക്ലബുകളിലും ദേശീയ ജഴ്സിയിലും റെക്കോഡുകളുടെ പെരുക്കം തീർത്താണ് വെറ്ററൻ പ്രായത്തിലും ജ്വലിച്ചുനിൽക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിലും റയൽ മഡ്രിഡിലും ഒടുവിൽ യുവൻറസിലും റോണോ ജയിച്ച പതക്കങ്ങൾ സമാനതകളില്ലാത്തത്. 2016ൽ പോർച്ചുഗൽ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോഴും രാജപട്ടമേറിയത് റൊണാൾഡോ തന്നെ.
സ്പോർട്ടിങ് ലിസ്ബണിൽ പ്രഫഷനൽ ഫുട്ബാൾ തുടങ്ങിയ താരം 2003ലാണ് പ്രിമിയൽ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തുന്നത്. ടീമിനൊപ്പം ബൂട്ടുകെട്ടിയ തുടർച്ചയായ മൂന്നു സീസണുകളിൽ യുനൈറ്റഡ് ലീഗ് കിരീടം നേടി. ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങി കിീരടങ്ങൾ വേറെ.
അതുകഴിഞ്ഞ് റയലിനൊപ്പം കളിച്ചപ്പോഴും റോണോ തിളക്കം വിടാതെ ടീം പലവട്ടം വലിയ പോരിടങ്ങളിൽ ജയം നെഞ്ചോടു ചേർത്തു. 2017ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിർവല ചലിപ്പിച്ച് റയലിനെ കിരീടത്തിൽ മുത്തമിടീക്കുേമ്പാൾ മറുവശത്തുണ്ടായിരുന്നത് സാക്ഷാൽ യുവൻറസ്. ആ മത്സരത്തിലാണ് കരിയറിലെ 600 ാം ഗോൾ താരം നേടുന്നത്. ലോകം കണ്ണിമ വെട്ടാതെ നോക്കിനിന്ന എൽക്ലാസിക്കോകളിലും റോണോ സ്പർശം റയലിന് വേറിട്ട വിജയങ്ങൾ സമ്മാനിച്ചു. റയൽ നിരയിൽ ഒമ്പതു വർഷത്തിനിടെ 450 തവണ എതിർവല കുലുക്കി താരം. നേരത്തെ മാഞ്ചസ്റ്റിനായി 118 ആയിരുന്നു എണ്ണം. പോർച്ചുഗൽ കുപ്പായത്തിൽ 102ഉം (109 ഗോൾ സ്വന്തം പേരിലുള്ള ഇറാെൻറ അലി ദായി മാത്രമാണ് ദേശീയ താരങ്ങളിൽ റോണോയെ പിറകിൽ നിർത്തുന്നത്). 2011/12ൽ മാത്രം സീസണിൽ റൊണാൾഡോ കുറിച്ചത് 69 ഗോളുകൾ.
വെറ്ററൻ കരുത്തുമായി യുവൻറസിലെത്തിയപ്പോഴും താരം വിജയക്കുതിപ്പിെൻറ വഴി തുടരുകയാണ്. 760ലേെറ തവണ ലക്ഷ്യംകണ്ട് ലോകത്തെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി തലയുയർത്തിനിൽക്കുന്ന റൊണാൾഡോ പ്രായം 36ലെത്തിയിട്ടും ഇരട്ടി വേഗവുമായി ഗോളും കളിയും നയിക്കുന്നത് തുടരട്ടെയെന്നാണ് ജന്മദിനത്തിൽ ലോകത്തിെൻറ പ്രാർഥന. യുവെക്കായി ചെറിയ കാലയളവിൽ നേടിയത് 85 ഗോളുകൾ.
ഫോർബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായ നെയ്മർ കുഞ്ഞുനാളിലേ കായിക ലോകത്തെ കൂെടക്കൂട്ടിയ ഫുട്ബാളറാണ്. മുന്നേറ്റത്തിൽ ഇതിഹാസ നായകൻ പെലെക്ക് പിൻഗാമിയായി സാംബ ജഴ്സിയിൽ 18ാം വയസ്സിൽ ബൂട്ടണിഞ്ഞ നെയ്മർ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ്. മുന്നിലുള്ളത് പെലെ മാത്രം. 2011 ൽ ദക്ഷിണ അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കിരീടം ചൂടുേമ്പാൾ നാട്ടുകാർ ശരിക്കും ആഘോഷിച്ചത് ഈ പയ്യൻസിനെ. 2013ലെ കോൺഫെഡറേഷൻ കപ്പിൽ ഗോൾഡൻ ബാളിനുടമയും നെയ്മർ മാത്രം. 2017ൽ 22.2 കോടി യൂറോക്ക് ബാഴ്സയിലെത്തിയെങ്കിലും കാര്യങ്ങൾ അതിവേഗം താളം തെറ്റി. പിന്നീട് നെയ്മർ പൊങ്ങുന്നത് ഫ്രഞ്ച് സൂപർ ടീമായ പി.എസ്.ജി ജഴ്സിയിൽ- അതും റെക്കോഡ് തുകക്ക്. കളി മികവിനെയും ജയിക്കാൻ പോന്ന വിവാദങ്ങളിലും പലപ്പോഴായി നെയ്മർ നായകനായി. പക്ഷേ, അവയെ ഒരുവശത്തുനിർത്തി നെയ്മർ ജൂനിയർ കുതിപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.