നെവാദ: കോപ അമേരിക്കയിൽ ഗ്രൂപ് ബിയിൽ ബുധനാഴ്ച കടുപ്പമേറിയ അങ്കം. ആദ്യ കളിയിൽ തോറ്റ എക്വഡോറും ജമൈക്കയും ആദ്യ കളി ജയിച്ച വെനിസ്വേലയും മെക്സികോയും തമ്മിലാണ് മത്സരം. എക്വഡോറിനും ജമൈക്കക്കും തോൽവി പുറത്തേക്കുള്ള വഴി കാണിക്കും. ആദ്യ മത്സരത്തിൽ ലീഡ് നേടിയിട്ടും വെനിസ്വേലയോട് 1-2ന് തോൽക്കാനായിരുന്നു എക്വഡോറിന്റെ വിധി.
സൂപ്പർ താരവും ക്യാപ്റ്റനുമായ എന്നർ വലൻസിയ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ ബുധനാഴ്ചയും എക്വഡോർ നിരയിൽ കളിക്കില്ല. യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ജെറമി സർമിയന്റോയാണ് എക്വഡോറിന്റെ പ്രധാന താരം. വെനിസ്വേലക്കെതിരെ ജെറമി ഗോളടിച്ചിരുന്നു. മുന്നേറ്റ നിരയിലെ ഷമർ നിക്കോൾസനാണ് ജമൈക്കയുടെ ശ്രദ്ധേയ താരം. ആദ്യ കളിയിൽ മെക്സികോയോടാണ് ജമൈക്ക തോറ്റത്.
വെനിസ്വേലക്കെതിരെ മെക്സികോ ക്യാപ്റ്റൻ എഡ്സൺ അൽവാരസ് പരിക്ക് കാരണം കളിക്കില്ല. ആദ്യകളിയിലാണ് വെസ്റ്റ്ഹാം താരത്തിന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.