ലണ്ടൻ: ഗോളടിക്കാൻ ഒരാളും, ഗോളടിപ്പിക്കാൻ മറ്റൊരാളും. അസാധാരണമായ കോമ്പിനേഷനിൽ പിറന്നത് ഒന്നും, രണ്ടുമല്ല... മിന്നുന്ന നാല് ഗോളുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പർ- സതാംപട്ൻ മത്സരമായിരുന്നു േവറിെട്ടാരു റെക്കോഡിെൻറ കളിയിടമായത്.
ഹ്യൂങ് മിൻ സൺ നാല് ഗോളുമായി സ്കോർ ബോർഡിൽ ഇടം പിടിച്ചപ്പോൾ ആ നാലിനും സംവിധായകനായത് ഹാരി കെയ്ൻ മാത്രം. കളം വിടും മുമ്പ് കെയ്ൻ സ്വന്തം പേരിലും ഒരു ഗോളടിച്ചു. മത്സരത്തിൽ 5-2ന് ടോട്ടൻഹാം ഗംഭീര ജയം കുറിച്ചു. ഒരാളുടെ നാല് ഗോളിനും മറ്റൊരാൾ അസിസ്റ്റ് ചെയ്യുന്ന സംഭവം പ്രീമിയർ ലീഗിൽ പുതു ചരിത്രമായി.
സീസണിലെ ആദ്യമത്സരത്തിൽ എവർട്ടന് മുന്നിൽ 1-0ത്തിന് തോറ്റ നാണക്കേടിൽ നിന്നും ടോട്ടൻഹാമിനെ കരകയറ്റുന്നതായിരുന്നു സതാംപ്ടനെതിരായ വിജയം. 32ാം മിനിറ്റിൽ ഡാനി ഇങ്സിലൂടെ സതാംപ്ടൻ വലകുലുക്കിയതിനു ശേഷം ഇഞ്ചുറിടൈമിലായിരുന്നു ടോട്ടൻഹാമിെൻറ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ സൺ-കെയ്ൻ കൂട്ട് തലങ്ങും വിലങ്ങും ഗോളടിച്ചുകൂട്ടി. 47, 64, 73 മിനിറ്റുകളിൽ സൺ ലക്ഷ്യം കണ്ടു. 82ാം മിനിറ്റിൽ കെയ്ൻ സ്വന്തംപേരിലും വലകുലുക്കിയതോടെ പട്ടിക തികഞ്ഞു.
എംബാപ്പെ വന്നു; പി.എസ്.ജിക്ക് രണ്ടാം ജയം
പാരിസ്: തുടർച്ചയായ രണ്ട് തോൽവിക്കു ശേഷം, പി.എസ്.ജിക്ക് രണ്ട് ജയങ്ങൾ. കോവിഡ് മുക്തനായി തിരികെയെത്തിയ കിലിയൻ എംബാപ്പെ െപ്ലയിങ് ഇലവനിൽ ഇടം നേടിയ മത്സരത്തിൽ 3-0ത്തിന് നിസെയെ തോൽപിച്ചു. എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ, മാർക്വിനോസ് എന്നിവരാണ് സ്കോർ ചെയ്തത്. രണ്ട് ദിവസം മുമ്പ് മെർട്സിനെ 1-0ത്തിന് തോൽപിച്ചിരുന്നു.
നാപോളിക്ക് ജയം
റോം: ഇറ്റാലിയൻ സീരി 'എ'യിൽ നാപോളിക്ക് വിജയത്തുടക്കം. പാർമയെ 2-0ത്തിന് തോൽപിച്ചാണ് നാപോളി ആദ്യ കളിയിൽ വിലപ്പെട്ട മൂന്ന് പോയൻറ് സ്വന്തമാക്കിയത്. റോമ-വെറോണ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ഹാലൻഡ് തുടങ്ങി
ഡോർട്മുണ്ട്: എർലിങ് ഹാലൻഡിെൻറ േഗാൾ വേട്ടയോടെ ബൊറൂസിയ ഡോർട്മുണ്ടിെൻറ പുതു സീസണിന് തുടക്കം. ബുണ്ടസ് ലിഗയിൽ മൊൻഷൻഗ്ലാഡ്ബാഹിനെ 3-0ത്തിന് വീഴ്ത്തിയപ്പോൾ രണ്ട് ഗോളടിച്ചാണ് നോർവീജിയൻ താരം വേട്ടക്ക് തുടക്കം കുറിച്ചത്. 35ാം മിനിറ്റിൽ കൗമാരക്കാരൻ ജിയോവനി റെയ്നയുടെ വകയായിരുന്നു ആദ്യ ഗോൾ.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.