മ്യൂണിക്: ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി കിരീടമണിഞ്ഞ ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലിഗയിൽ അടികിട്ടി. സൂപ്പർ താരങ്ങളെല്ലാം അണിനിരന്ന ടീമിനെ ഹൊഫൻഹീം 4-1ന് അട്ടിമറിച്ച് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചു. ഇതോടെ, എല്ലാ ടൂർണമെൻറുകളിലുമായി 32 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിപ്പു തുടർന്ന ബയേണിെൻറ വീര്യത്തിന് അവസാനമായി.
രണ്ടു വർഷത്തിനിടെ റോബർട്ട് ലെവൻഡോവ്സ്കിയെ ആദ്യമായി ബെഞ്ചിലിരുത്തിയ കളിയിൽ ബവേറിയൻസ് പെട്ടു. ഒടുവിൽ, 57ാം മിനിറ്റിൽ കളത്തിൽ തിരികെയെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. എർമിൻ ബികാസിച് (16), മുനാസ് ഡബ്ബർ (24), ആന്ദ്രെ ക്രമാരിച് (77, 92) എന്നിവരാണ് ഹൊഫൻഹീമിനായി സ്കോർ ചെയ്തത്. തോമസ് മ്യൂളർ, സാനെ, നാബ്രി, കിമ്മിഷ്, മാനുവൽ നോയർ തുടങ്ങിയ താരപ്പടയെല്ലാം ബയേണിെൻറ െപ്ലയിങ് ഇലവനിലുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഗ്ലാഡ്ബാഹിനോട് തോറ്റ ശേഷം ആദ്യമായാണ് ബയേൺ ഒരു മത്സരത്തിൽ തോൽക്കുന്നത്. കഴിഞ്ഞ നവംബറിൽ എയ്ൻട്രാഷിനോട് അഞ്ചു ഗോൾ വഴങ്ങിയശേഷം ആദ്യമായാണ് മൂന്നിലേറെ ഗോൾ വഴങ്ങുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.