സ്കോറിങ് പോയിന്റ് തുല്യം; എന്നിട്ടും ഹാലൻഡിനെ മെസ്സി മറികടന്നതെങ്ങനെ...?

ലണ്ടൻ: രണ്ടാം സ്ഥാനത്തുള്ള എർലിംഗ് ഹാലൻഡിന്റെ അതേ പോയിന്റിൽ ഫിനിഷ് ചെയ്തിട്ടും ലയണൽ മെസ്സിയായിരുന്നു 2023 ലെ ഫിഫയുടെ മികച്ച പുരുഷ കളിക്കാരനുള്ള പുരസ്കാരം ലഭിച്ചത്. ദേശീയ ടീം ക്യാപ്റ്റൻമാരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കുമെന്ന് ഗവേണിംഗ് ബോഡി നിയമമാണ് മെസ്സിക്ക് തുണയായത്.

പരിശീലകരുടെയും ക്യാപ്റ്റൻമാരുടെയും മാധ്യമപ്രവർത്തകരുടെയും ആരാധകരുടെയും വോട്ടിൽ നിന്ന് 48 സ്കോറിങ് പോയിന്റാണ് മെസ്സിക്കും ഹാലൻഡിനും ലഭിച്ചത്. 35 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെക്ക് ലഭിച്ചത്.

ക്യാപ്റ്റൻമാരിൽ നിന്ന് 677 പോയിന്റും പരിശീലകരിൽ നിന്ന് 476 ഉം മാധ്യമങ്ങളിൽ നിന്ന് 315 ഉം ആരാധകരിൽ നിന്ന് 6,13,293 ഉം അടക്കം 48 സ്കോറിങ് പോയിന്റാണ് മെസ്സി നേടിയത്.

ക്യാപ്റ്റൻമാരിൽ നിന്ന് 557 പോയിന്റുകളും പരിശീലകരിൽ നിന്ന് 541ഉം മാധ്യമങ്ങളിൽ നിന്ന് 729 പോയിന്റും ആരാധകരിൽ നിന്ന് 3,65,893 ഉം അടക്കം 48 സ്കോറിങ് പോയിന്റാണ് ഹാലൻഡിന് ലഭിച്ചത്.

മാധ്യമങ്ങളുടെ വോട്ടിൽ ഹാലൻഡ് ബഹുദൂരം മുൻപിലായിരുന്നെങ്കിലും ആർട്ടിക്കിൾ 12 അനുസരിച്ച് ക്യാപ്റ്റന്മാരുടെ വോട്ടാണ് അന്തിമ പരിഗണനക്ക് എടുത്തത്.

ടീം ക്യാപ്റ്റന്‍മാര്‍ക്ക് മൂന്ന് വോട്ടുകളാണുള്ളത്. അതില്‍ 5,3,1 പോയിന്‍റുകളാണ് യഥാക്രമം വരുക. ഏറ്റവും കൂടുതല്‍ 5 പോയിന്‍റ് നേടിയ ലയണല്‍ മെസ്സി (107) ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.   


ഇത് എട്ടാം തവണയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി മികച്ചതാരത്തിനുള്ള ഫിഫ പുരസ്കാരം നേടുന്നത്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കളിക്കാരുടെ പ്രകടനം കണക്കിലെടുത്തതായി പുരസ്കാരം നൽകിയത്. 

ഈ സീസണിൽ പി.എസ്ജിക്കൊപ്പം മെസ്സി ലീഗ് 1 കിരീടവും  41 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 20 അസിസ്റ്റുകളും നേടി. അതേസമയം, എഫ്‌.എ കപ്പ്, പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മാഞ്ചസ്റ്റർ സിറ്റിക്കായി യൂറോപ്യൻ ട്രെബിൾ നേടിയതാണ് നോർവെ താരം എർലിംഗ് ഹാലൻഡിനെ പരിഗണിച്ചത്. 53 മത്സരങ്ങളിൽ നിന്ന് 52 ​​ഗോളുകൾ നേടിയ അദ്ദേഹം സിറ്റിയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്.

Tags:    
News Summary - How did Lionel Messi win 2023 FIFA The Best Men’s Player award despite scoring same points as Erling Haaland in voting? Deciding rule explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.