പനാജി: ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ഹൈദരാബാദിൻെറ ശ്രമത്തിന് തടയിട്ട് ജാംഷഡ്പൂർ എഫ്.സി. ആവേശകരമായ ഐ.എസ്.എൽ മത്സരത്തിൽ കരുത്തരായ ഹൈദരബാദിനെ ജാംഷഡ്പൂർ 1-1ന് സമനിലയിൽ തളച്ചു. അരിടാനെ സറ്റാനെ നേടിയ (50) നേടിയ ഗോളിൽ മുന്നിലെത്തിയ ഹൈദരാബാദിനെ, അവസാന നിമിഷത്തിൽ സ്റ്റീഫൻ ഇസെ നേടിയ ഗോളിൽ ജാംഷ്ഡപൂർ ഒപ്പം പിടിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഒരു ഗോൾ നഷ്ടമായത് ജാംഷഡ്പൂരിന് തിരിച്ചടിയായി.
ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതി വിരസമായിരുന്നു. ഗോളെന്നു തോന്നിപ്പിച്ച ഒന്നോ രണ്ടോ നീക്കങ്ങൾ മാത്രം. എന്നാൽ, രണ്ടാം പകുതി കളിമാറി. ഇരു കൂട്ടരും ആക്രമണം കനപ്പിച്ചു. 50ാം മിനിറ്റിലാണ് ഹൈദരബാദ് എഫ്.സി മുന്നിലെത്തുന്നത്. ഗോളിയുടെ റീബൗണ്ട് പന്ത് അടിച്ചു കയറ്റി അരിടാനെ സറ്റാനെയാണ് ഗോളാക്കുന്നത്.
എന്നാൽ, തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ജാംഷഡ്പൂർ ഏറെ പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു. സ്റ്റീഫൻ ഇസെയാണ് ബുള്ളറ്റ് ഷോട്ടിൽ 85ാം മിനിറ്റിൽ ഗോൾ നേടിയത്. ഇതോടെ സീസണിലെ ഏഴാം സമനിക്ക് ആരാധകർ സാക്ഷിയായി.
വിവാദ രംഗങ്ങൾക്കും സാക്ഷിയായ മത്സരം കൂടിയായിരുന്നു ഇത്. 76ാം മിനിറ്റിൽ ജാംഷഡ്പൂരിൻെറ ഒരു ഗോൾ റഫറി അനുവദിച്ചില്ല. പന്ത് തടുക്കാൻ ശ്രമിച്ച ഫൈദരാബാദ് ഗോളിയെ ഫൗൾ ചെയ്തുവെന്ന് കാണിച്ചായിരുന്നു, ജാംഷഡ്പൂരിന് റഫറി ഗോൾ നിഷേധിച്ചത്. തീരുമാനത്തിൽ താരങ്ങൾ ഏറെ നേരം തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, റീപ്ലേയിൽ ഫൗൾ ഇല്ലായിരുന്നുവെന്നും ഒപ്പം പന്ത് ഹൈദരാബാദ് ഡിഫൻററുടെ കൈൾ തട്ടിയെന്നും വ്യക്തമായി. ഇതിനു പിന്നാലെയാണ് ജാംഷഡ്പൂർ അർഹിച്ച ഗോൾ നേടുന്നത്. മത്സരത്തിൽ ഹൈദരാബാദ് കോച്ച് മാന്വൽ മാർകസിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.