'ബ്ലാക്ക്​​ ആൻഡ്​ യെല്ലോ'; ഹൈദരാബാദ്​ എഫ്​.സിയുമായി കൈകോർത്ത്​ ബൊറൂസിയ ഡോർട്ട്​മുണ്ട്​

ഹൈദരാബാദ്​: രാജ്യത്തെ ഫുട്​ബാൾ പ്രേമികൾക്ക്​ ആവേശം സമ്മാനിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ സൂപ്പർ ലീഗ്​ ക്ലബായ ഹൈദരാബാദ്​ എഫ്​.സി. പ്രമുഖ ജർമൻ ബുണ്ടസ്​ ലിഗ ഫുട്​ബാൾ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്​​മുണ്ട് ഹൈദരാബാദ്​ എഫ്​.സിയുമായി രണ്ട്​ വർഷത്തെ സഹകരണ കൂട്ടുകെട്ടിൽ ഒപ്പുവെക്കാനൊരുങ്ങുന്നു​. ഹൈദരാബാദ്​ എഫ്​.സി അവരുടെ ഒൗദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ്​ ഇത്​ സ്ഥിരീകരിച്ചത്​. നിലവിൽ രണ്ട് വർഷത്തെ കരാറിലാണ്​ ഇരു ക്ലബ്ബുകളും ഒപ്പുവെച്ചിരിക്കുന്നത്​. എന്നാൽ ഭാവിയിൽ താൽപര്യം അനുസരിച്ച് 2025 വരെ നീട്ടാൻ കഴിഞ്ഞേക്കും.

'ഇൗ കൂട്ടുകെട്ട്​ ഇന്ത്യൻ ഫുട്​ബാൾ പ്രേമികൾക്ക്​ ഒരു നല്ല വാർത്തയാണ്​. ഇന്ത്യൻ ഫുട്​ബാൾ രീതിയോടുള്ള ജർമ്മനിയിലെ ഏറ്റവും വലിയ ഫുട്​ബാൾ ബ്രാൻഡി​െൻറ​ ദീർഘകാല പ്രതിബദ്ധതയാണ്​ ഇത്​ കാണിക്കുന്നത്​. ഹൈദരാബാദ്​ എഫ്​.സി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. തായ്​ പ്രീമിയർ ലീഗിലെ ബ്യുരിറാം യുണൈറ്റഡ്​, ആസ്​ട്രേലിയയുടെ എൻ.പി.എൽ ക്ലബ്​ മാർകോണി എഫ്​.സി, ജപ്പാനിലെ ഇവാതെ ഗ്രുല്ല മൊറിയാക ക്ലബ്​ എന്നിവയുമായും ബൊറൂസിയക്ക് കൂട്ടുകെട്ടുണ്ട്​​.

ഈ മാസം 20ന് നടക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ടി​െൻറ വെർച്വൽ ഏഷ്യൻ പര്യടനത്തിൽ ഇരു ക്ലബ്ബുകളും കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചേക്കുമെന്നാണ്​ റിപ്പോർട്ട്​. ഈ ചടങ്ങ് ഹൈദരാബാദ് എഫ്. സിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യും. നേരത്തെ പ്രമുഖ സ്​പാനിഷ്​ ക്ലബ്ബായ അത്​ലറ്റികോ മാഡ്രിഡ്​ കൊൽക്കത്തയുമായി സഹകരിച്ചിരുന്നു. ബാംഗ്ലൂർ എഫ്​.സി, മുംബൈ സിറ്റി എഫ്​.സി തുടങ്ങിയ ടീമുകളുമായി പ്രമുഖ വിദേശ ക്ലബ്ബുകൾ ഇത്തവണ കൈകോർക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.