ബ്വേനസ് ഐറിസ്: രണ്ടുകാലഘട്ടത്തിൽ ഫുട്ബാൾ ലോകം അടക്കി ഭരിച്ച അർജന്റീനൻ ഇതിഹാസ താരങ്ങളാണ് ഡീഗോ മറഡോണയും ലയണൽ മെസ്സിയും. അർജന്റീനക്ക് വേണ്ടി ലോകകിരീടം നേടിക്കൊടുത്ത മെസ്സിയും മറഡോണയും തമ്മിൽ ഒരു താരതമ്യത്തിന് തുനിഞ്ഞാൽ ഉത്തരം കിട്ടുക പ്രയാസമായിരിക്കും. ഏറെ കുറേ സമാനമായ വഴികളിലൂടെ അർജന്റീനയെ വിശ്വവിജയത്തിലെത്തിച്ച പ്രതിഭാശാലികളാണ് ഇരുവരും.
ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പന്തുതട്ടിയ അപൂർവം കളിക്കാരിൽ ഒരാളാണ് അർജന്റീനയുടെ സ്റ്റാർ മിഡ്ഫീൽഡറായിരുന്ന യുവാൻ റോമൻ റിക്വൽമി. എക്കാലത്തെയും മികച്ച ഫുട്ബാൾ താരം മെസ്സിയാണോ മറഡോണയാണോ എന്ന് റിക്വൽമിയോട് ഒരു സംവാദത്തിനിടെ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
"ഞാൻ കുട്ടിയായിരുന്നപ്പോൾ ഒരു ഫുട്ബാൾ മൈതാനത്ത് കണ്ട ഏറ്റവും മികച്ച താരം ഡീഗോ മറഡോണയാണ്. ഇപ്പോൾ ഞാൻ വളർന്നപ്പോൾ ഏറ്റവും വലിയവൻ മെസ്സിയാണ്. രണ്ടു പേരുടെയും കൂടെ കളിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സ്വപ്നം പോലെ തോന്നുന്നു."
1986ൽ ഡീഗോ മറഡോണയും സംഘവും ലോകകപ്പ് നേടിയതിന് ശേഷം അർജന്റീന വിശ്വകിരീടത്തിൽ മുത്തമിടുന്നത് 36 വർഷങ്ങൾക്ക് ഇപ്പുറം 2022 ലാണ്. ഖത്തർ സാക്ഷാൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ.
1979 നും 1994 നും ഇടയിൽ അർജന്റീനയ്ക്ക് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകളും 20 അസിസ്റ്റുകളും മറഡോണ നേടിയിട്ടുണ്ട്. അതേസമയം, അർജന്റീനക്കായി ലയണൽ മെസ്സി 180 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 36 കാരനായ മെസ്സി 106 ഗോളുകളും 56 അസിസ്റ്റുകളും നേടി.േ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.