ലണ്ടൻ: പ്രകടനം മോശമാവുേമ്പാൾ എതിർ ആരാധകരുടെ ഭാഗത്തുനിന്ന് ടീമിനെതിരെ േട്രാളുകളുയരുന്നത് എല്ലാ കായികയിനത്തിലും പതിവാണ്. എന്നാൽ, ടീമിെൻറ സ്പോൺസർമാർതന്നെ ട്രോളിയാൽ എന്താവും? കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ അതും സംഭവിച്ചു. ടോട്ടൻഹാമിെൻറ സ്പോൺസർമാരായ പെയ്ൻറ് കമ്പനി 'ഡ്യൂലക്സാണ്' ഔദ്യോഗിക അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ ടീമിെൻറ പ്രകടനത്തെ വിമർശിച്ചത്. മാഞ്ചസ്റ്റർ യുനൈറ്റഡിനോട് മൗറീന്യോയുടെ ടോട്ടൻഹാം 3-1ന് തോറ്റതിനു പിന്നാലെയാണ് സ്പോൺസർമാർ ട്രോളിയത്. ഉപയോഗിക്കാത്ത ട്രോഫി കാബിൻ വിൽക്കാനുണ്ട് എന്ന് എഴുതിയാണ് ട്രോൾ. ഇതോടെ, സംഭവം പുകിലായി.
ഡ്യൂലക്സ് കമ്പനിതന്നെ ടോട്ടൻഹാമിനോട് മാപ്പുപറഞ്ഞ് രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, പിഴവ് പരിശോധിക്കുമെന്നുമാണ് കമ്പനി അറിയിച്ചത്. ഈയിടെയാണ് ഡ്യൂലക്സിനെ ഔദ്യോഗിക പെയ്ൻറ് സ്പോൺസർമാരായി ടോട്ടൻഹാം പ്രഖ്യാപിക്കുന്നത്.
കമ്പനി പരസ്യത്തിൽ ഉപയോഗിക്കുന്ന ഭാഗ്യമൃഗമായ പട്ടിക്കുട്ടിയെ ടോട്ടൻഹാമിെൻറ സെൻറർ ബാക്ക് ആയി കളിപ്പിച്ചാൽ എങ്ങനെയുണ്ടാവുമെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, അതായിരിക്കും നിലവിലുള്ളതിനേക്കാൾ മിക്കച്ചത് എന്ന് 'ഡ്യൂലക്സ് അക്കൗണ്ടിലൂടെ മറുപടി വന്നതും ചിരി പടർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.