പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കെയ്ലിയൻ എംബാപ്പെയെ വാങ്ങാൻ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ റയൽ മഡ്രിഡ് കഴിയുന്നതും ശ്രമിച്ചിരുന്നു. എന്നാൽ, പണക്കിലുക്കം ഏറെ കണ്ട പി.എസ്.ജി മാനേജ്മെന്റ് റയൽ മുന്നിൽ വച്ച ഓഫറുകളൊന്നും സ്വീകരിച്ചില്ല. ലോക സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ എന്നിവരേക്കാൾ ഭാവിയിൽ ഉപകാരപ്പെടുക 22 കാരനായ എംബാപ്പെ തന്നെയാണെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഉടമസ്ഥർ ഉറച്ചു വിശ്വസിച്ചിരുന്നു.
Real Madrid president Florentino Perez hints deal to Kylian Mbappe is ALREADY DONE https://t.co/2Dk1viwrxl
— MailOnline Sport (@MailSport) October 5, 2021
എന്നാൽ, ടീമിൽ എംബാപ്പെ ഹാപ്പിയല്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ വീണ്ടും ചൂണ്ടയുമായി ഇറങ്ങിയിരിക്കുകയാണ് റയൽ മഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ്. എംബാപ്പെയെ ജനുവരിയിൽ റയൽ മഡ്രിഡിൽ കാണാമെന്നാണ് പ്രസിഡന്‍റിന്‍റെ വീരവാദം. കരാർ ജനുവരിയിൽ അവസാനിക്കുന്നതോടെ പി.എസ്.ജിയുെട അനുമതിയില്ലാതെ തന്നെ എംബാപ്പെക്ക് പി.എസ്.ജി വിടാം. താരവുമായി റയൽ പ്രീ കോൺട്രാക്ട് എഗ്രിമെന്‍റിൽ എത്തിയയെന്നും വിവരങ്ങളുണ്ട്.
Kylian Mbappe is set to leave PSG for 𝗳𝗿𝗲𝗲 next summer 💵
— Sky Sports Premier League (@SkySportsPL) October 4, 2021
സഹതാരം നെയ്മറുമായുള്ള അസ്വാരസ്യങ്ങളാണ് എംബാപ്പെക്ക് പി.എസ്.ജിയിൽ തുടരുന്നത് പ്രശ്നമായത്. നെയ്മർ പാസ് തരുന്നില്ലെന്ന് എംബാപ്പെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. പി.എസ്.ജി വിടുകയാണെങ്കിൽ റയൽ അല്ലാത്ത മറ്റൊരു ക്ലബിലേക്കും പോകില്ലെന്ന് എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.