ദുബൈ: കോവിഡ് മഹാമാരി കാരണം ഒരുവർഷത്തിലധികം നീണ്ട ഇടവേളക്കുശേഷം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിനിറങ്ങുന്നു. സൗഹൃദപോരാട്ടത്തിൽ ഇന്ത്യേയക്കാൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഒമാനാണ് എതിരാളികൾ. കോവിഡ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സുനിൽ േഛത്രിയില്ലാതെയാണ് ഇന്ത്യയുടെ പടയൊരുക്കം. ഐ.എസ്.എല്ലിൽ കളിച്ച് മൂർച്ച തെളിയിച്ച ഒരുപിടി യുവതാരങ്ങളിൽ വിശ്വാസമർപ്പിച്ചാണ് കോച്ച് ഇഗോർ സ്റ്റിമാക് അറേബ്യൻ ടീമിനെ നേരിടുന്നത്. ഒമാനു പിന്നാലെ തിങ്കളാഴ്ച യു.എ.ഇക്കെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്.
2019 നവംബറിലാണ് അവസാനമായി ഇന്ത്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐ.എസ്.എല്ലിൽ പയറ്റിത്തെളിഞ്ഞ യുവനിരക്ക് കൂടുതൽ അവസരം നൽകുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് നേരേത്തതന്നെ പറഞ്ഞിരുന്നു. 24 വയസ്സാണ് ഇന്ത്യൻ നിരയുടെ ശരാശരി പ്രായം. '' സമ്മർദം പുറത്തുെവച്ച് കളത്തിലിറങ്ങാനാണ് താരങ്ങളോട് എപ്പോഴും പറയാറുള്ളത്. റാങ്കിങ്ങിൽ ഒരുപാട് മുന്നിലുള്ള ടീമുകൾക്കെതിരെ കളിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. മത്സരഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. നല്ലൊരു മത്സരം അവർക്കെതിരെ കാഴ്ചവെക്കാൻ ഇന്ത്യക്കാവും''- സ്റ്റിമാക് പറഞ്ഞു.
േഛത്രിയുടെ അഭാവത്തിൽ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ നയിക്കുന്നത്. 27 അംഗ ടീമിൽനിന്നാണ് അന്തിമ ഇലവനെ തീരുമാനിക്കുക. ഐ.എസ്.എല്ലിൽ തിളങ്ങിയ അകാശ് മിശ്ര, ലിസ്റ്റൺ കൊലാകോ, ഇശാൻ പണ്ഡിത, ബിപിൽ സിങ്, ലാലെങ്മാവിയ എന്നിവർ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. ഇവർക്കൊപ്പം പരിചയസമ്പത്ത് ഒരുപാടുള്ള സന്ദേശ് ജിങ്കാൻ, അനിരുദ്ധ് ഥാപ്പ, ലാലിയാൻ സുവാല ചാങ്തെ എന്നിവരെല്ലാം അണിനിരക്കുേമ്പാൾ മികവുറ്റ ടീമിനെയാണ് സ്റ്റിമാക് പ്രതീക്ഷിക്കുന്നത്. മലയാളി താരം ആഷിക് കുരുണിയനും മഷൂർ ഷരീഫും 27 അംഗ ടീമിലുണ്ട്. ടീമിലെ പകുതിയിലധികവും പുതുമുഖക്കാരോ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റത്തിന് കാത്തിരിക്കുന്നവരോ ആണ്. മധ്യനിര യുവതാരങ്ങളാല് സമ്പന്നമാണ്. ഡിഫന്‍സിവ് മിഡ്ഫീല്‍ഡില്‍ റൗളിന് ബോര്‍ഗെസും റെയ്നിയര്‍ ഫെര്‍ണാണ്ടസും യുവതാരങ്ങളായ സുരേഷ് സിങ്ങും ജീക്സന് സിങ്ങുമെല്ലാമുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് ഥാപ്പ, അപുയ എന്നിവരും പ്രതീക്ഷ നൽകുന്നു.
റാങ്കിങ്ങിൽ ഒമാൻ 81ാം സ്ഥാനത്ത് നിൽക്കുന്നുവെങ്കിൽ ഇന്ത്യ 104ാം സ്ഥാനത്താണ്. ആറു തവണ നേർക്കുനേർ വന്നപ്പോൾ അഞ്ചിലും ഒമാൻ ഇന്ത്യയെ തോൽപിച്ചതാണ്. ഒപ്പം, ഏറ്റവും ഒടുവിൽ കളിച്ച ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരുപാദങ്ങളിലും ഇന്ത്യയെ ഒമാൻ തോൽപിച്ചു.
എന്നാൽ, കഴിഞ്ഞ ശനിയാഴ്ച ജോർഡനെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയാണ് ഒമാൻ എത്തുന്നത്. അതിനു മുമ്പുള്ള ഗൾഫ് കപ്പ് മത്സരങ്ങളിൽ കുവൈത്തിനോടും സൗദി അറേബ്യയോടും തോൽക്കുകയും ചെയ്തു.
ഇന്ത്യക്കെതിരെ വൻ മാർജിനിൽ ജയിച്ച് ലോകകപ്പ് യോഗ്യത മത്സരത്തിൽ തിരിച്ചുവരാനാണ് ഒമാെൻറ ലക്ഷ്യം. രാത്രി 7.15നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.