േബ്വനസ് ഐറിസ്: ഈ മാസം നടക്കുന്ന ഉറുഗ്വേക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 34 അംഗ അര്‍ജൻറീന ടീമിനെ പ്രഖ്യാപിച്ചു. കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുളള സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിലുണ്ട്. ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് കോച്ച് സ്‌കലോണി ടീം പ്രഖ്യാപിച്ചത്.
പരിക്ക് മാറി തിരിച്ചെത്തിയ യുവൻറസ് താരം ഡിബാല ടീമിലുണ്ട്. നവംബര്‍ 12ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരെയുമാണ് അര്‍ജൻറീനയുടെ മല്‍സരങ്ങള്‍. ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ 11 മത്സരങ്ങളിൽ നിന്ന് അർജൻറീന 25 പോയിൻറ് നേടിയിട്ടുണ്ട്. രണ്ട് വിജയങ്ങൾ കൂടി നീലപ്പടക്ക് നേടാനായാൽ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.