ഇറ്റലിയിൽ ഇന്‍ററിനെ കാത്ത്​ 10 വർഷത്തിനിടെ കന്നിക്കിരീടം; ജയവുമായി യുവന്‍റസ്​ ആദ്യ നാലിൽ

റോം: നിലവിലെ ചാമ്പ്യന്മാരെ ആദ്യ നാലിലും ഇന്‍റർ മിലാനെ കിരീട പ്രതീക്ഷയിലേക്കും ഉയർത്തി സീരി എയിൽ മത്സരഫലങ്ങൾ. ദുർബലരായ പാർമയെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ യുവന്‍റസ്​ സീരി എയിൽ മൂന്നാം സ്​ഥാനത്തേക്കും അതുവഴി അടുത്ത ചാമ്പ്യൻസ്​ ലീഗിലേക്കും വഴി എളുപ്പമാക്കിയത്​. യുവന്‍റസിനായി ലോബോ സിൽവ രണ്ടു വട്ടം വല കുലുക്കിയപ്പോൾ ഡി ലൈറ്റിന്‍റെ വകയായിരുന്നു മൂന്നാം ​േഗാൾ. പാർമക്കായി ബ്രുഗ്​മാൻ ആശ്വാസ ഗോൾ നേടി.

സ്​പെസിയക്കെതിരെ 1-1ന്​ സമനില പാലിച്ചുവെങ്കിലും ഒന്നാമതുള്ള ഇന്‍റർ മിലാന്​ 10 പോയിന്‍റ്​ ലീഡുണ്ട്​. പെരിസിച്ച്​ ഇന്‍റർ മിലാന്‍റെയും ഫർലാസ്​ സ്​പെസിയയുടെയും ഗോളുകൾ നേടി. വ്യാപക പ്രതിഷേധത്തെ തുടർന്ന്​ തുടക്കത്തിലേ പൊളിഞ്ഞുപോയ യൂറോപ്യൻ സൂപർ ലീഗി​ന്​ ഇറ്റലിയിൽനിന്ന്​ പേരുനൽകിയ മൂന്നാം ടീമായ എ.സി മിലാന്​ ബുധനാഴ്ച അപ്രതീക്ഷിത തോൽവി നൽകി ഇറ്റാലിയൻ ആരാധകർക്കായി സസോളോ കണക്കുതീർത്തു. 2-1നായിരുന്നു സസോളോ വിജയം. 

Tags:    
News Summary - Inter Milan edged closer to their first Serie A Trophy since 2010 with a 1-1 draw at Spezia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.