റോം: ഉദിനീസിനെതിരെ അവസാന മിനിറ്റിലെ ഗോളിൽ കളി ജയിച്ച് ഇന്റർ മിലാൻ സീരി എയിൽ കിരീടത്തിലേക്ക്. ഓരോ ഗോളടിച്ച് ഇരു ടീമും ഒപ്പം നിന്നതിനൊടുവിൽ 95ാം മിനിറ്റിലായിരുന്നു കളി മാറ്റിയ ഗോളിന്റെ പിറവി. ലോടറോ മാർടിനെസ് എടുത്ത ഷോട്ട് ഉദിനീസ് ഗോളി തട്ടിയിട്ടത് ഓടിപ്പിടിച്ച മദുക ഒകോയേ ഇന്റർ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. മിലാൻ ടീമുകൾ ആദ്യ സ്ഥാനങ്ങളിലുള്ള ലീഗിൽ ജയത്തോടെ ഒന്നാംസ്ഥാനത്ത് ലീഡ് 14 പോയന്റാക്കി ഉയർത്തിയ ഇന്ററിന് ഏഴു കളികൾ ശേഷിക്കെ ഇനിയേറെ വിയർക്കാതെ കിരീടം ഉറപ്പിക്കാം. ഇന്ററിന് 82 പോയന്റുകളുണ്ട്.
28 പോയന്റ് മാത്രം സമ്പാദ്യവുമായി ലീഗിൽ 15ാമതുള്ള ഉദിനീസിന് തോൽവി തരംതാഴ്ത്തൽ ഭീഷണി വർധിപ്പിക്കുന്നതായി.
തിങ്കളാഴ്ച ആദ്യം ലീഡെടുത്തത് ഉദിനീസാണ്. ആദ്യ പകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ മുന്നിലെത്തിയ ടീമിനെതിരെ ഇടവേള കഴിഞ്ഞ് വൈകാതെ ഇന്റർ തിരിച്ചടിച്ചു. സമനിലയിൽ കളി അവസാനിക്കുന്നുവെന്ന് തോന്നിച്ചിടത്താണ് ഗോളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.