തെഹ്റാൻ: ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ഇറാൻ ടിക്കറ്റുറപ്പിച്ചു. ഏഷ്യയിൽനിന്ന് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമാണ് ഇറാൻ. ലോകത്തെ 13ാമത്തെയും. ജർമനി, ഡെന്മാർക്, ബ്രസീൽ, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, അർജന്റീന എന്നിവയാണ് യോഗ്യത നേരത്തേ ഉറപ്പിച്ച ടീമുകൾ.
ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് എയിൽ 19 പോയന്റുമായി മുന്നിലാണ് ഇറാൻ. ഏഴാം റൗണ്ടിൽ അയൽക്കാരായ ഇറാഖിനെ 1-0ത്തിന് തോൽപിച്ചാണ് ഇറാൻ യോഗ്യതയുറപ്പിച്ചത്. എഫ്.സി പോർട്ടോ സ്ട്രൈക്കർ മെഹ്ദി തരേമിയുടെ വകയായിരുന്നു നിർണായക ഗോൾ. 12 ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഏഷ്യൻ യോഗ്യത റൗണ്ട്. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. ഗ്രൂപ് എയിൽ രണ്ടാമതുള്ള ദക്ഷിണ കൊറിയയും (17) ഏറക്കുറെ യോഗ്യ ഉറപ്പാക്കിയിട്ടുണ്ട്. മൂന്നാമതുള്ള യു.എ.ഇ (9) ഏറെ പിന്നിലാണ്. കൊറിയ 1-0ത്തിന് ലബനാനെയും യു.എ.ഇ 2-0ത്തിന് സിറിയയെയും തോൽപിച്ചു.
ഗ്രൂപ് ബിയിൽ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്. 19 പോയന്റുമായി സൗദി അറേബ്യ യോഗ്യതക്ക് തൊട്ടടുത്താണ്. എന്നാൽ, രണ്ടാം സ്ഥാനത്തിനായി ജപ്പാനും (15) ആസ്ട്രേലിയയും (14) പോരടിക്കുന്നു.
ഇവർ തമ്മിലുള്ള മത്സരം ബാക്കിയുള്ളതിനാൽ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. ഏഴാം റൗണ്ടിൽ സൗദി 1-0ത്തിന് ഒമാനെയും ആസ്ട്രേലിയ 4-0ത്തിന് വിയറ്റ്നാമിനെയും ജപ്പാൻ 2-0ത്തിന് ചൈനയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.