ഇഷ്​ഫാഖ്​ അഹമ്മദ്​ കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ ഹെഡ്​ കോച്ച്​

കൊച്ചി: കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ ​മുഖ്യ പരിശീലകനായി അസിസ്​റ്റന്‍റ്​ കോച്ച്​ ഇഷ്​ഫാഖ്​ അഹമ്മദിനെ നിയമിച്ചു. പരിശീലകൻ കിബു വികുനയെ പുറത്താക്കിയതിന്​ പിന്നാലെയാണ്​ ബ്ലാസ്​റ്റേഴ്​സ്​ മ​ാനേജ്​മെന്‍റിന്‍റെ നടപടി. താൽക്കാലികമായാണ്​ നിയമനമെന്ന്​ ബ്ലാസ്​റ്റേഴ്​സ്​ വാർത്തകുറിപ്പിൽ വ്യക്തമാക്കി. 

സീസണിൽ ഇനി രണ്ടുമത്സരങ്ങൾ മാത്രമാണ് ബ്ലാസ്​റ്റേഴ്​സിന്​​ ബാക്കിയുള്ളത്​. 18 കളികളിൽ നിന്ന്​ 16 പോയന്‍റ്​ മാത്രമുള്ള ബ്ലാസ്​റ്റേഴ്​സ്​ പോയന്‍റ്​ പട്ടികയിൽ 10ാം സ്ഥാനത്താണ്​.

ശ്രീനഗർ സ്വദേശിയായ ഇഷ്​ഫാഖ്​ അഹമ്മദ്​ കേരള ബ്ലാസ്​റ്റേഴ്​സിനായി 25 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​.

Tags:    
News Summary - Ishfaq Ahmed kerala blasters head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.