ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാവുമെന്നാണ് വൈക്കം മുഹമ്മദ് ബഷീറിെൻറ തിയറി. ആ തിയറിയുമായി ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്ന ഒരു ടീമുണ്ട്. ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെയും െഎ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനും ചേർന്ന എ.ടി.കെ മോഹൻ ബഗാൻ. രണ്ടു ലീഗിലെയും ചാമ്പ്യന്മാർ ഒന്നിക്കുന്നതോടെ ഐ.എസ്.എല്ലിലെ വല്യേട്ടൻ ഇത്തവണ ഇവർതന്നെയാവും.
സൂപ്പർ ലീഗിലെ പ്രഥമ ചാമ്പ്യന്മാരാണിവർ. അത്ലറ്റികോ ഡി കൊൽക്കത്തയായും പിന്നീട് എ.ടി.കെയായും ഏറ്റവും ഒടുവിൽ എ.ടി.കെ മോഹൻ ബഗാനായും രൂപാന്തരം വന്നെങ്കിലും കളിമികവിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. എല്ലാ സീസണിലും ശരാശരിക്കു മുകളിൽ പ്രകടനം ഉറപ്പ്.
എ.ടി.കെയിലെയും മോഹൻ ബഗാനിലെയും താരങ്ങൾ കൂടിച്ചേർന്നതാണ് ടീം. ചില പുതിയ താരങ്ങൾ എത്തുകയും ചെയ്തു. അതിൽ പ്രധാനം ബ്ലാസ്റ്റേഴ്സിെൻറ സന്ദേശ് ജിങ്കാെൻറ സൈനിങ്ങാണ്. 27കാരനായ ഇന്ത്യൻതാരം ടിരിയോടൊപ്പം കൊൽക്കത്തക്കാരുടെ കോട്ടകാക്കാൻ ഉണ്ടാവുമെന്നുറപ്പ്. കഴിഞ്ഞ സീസണിൽ ജിങ്കാൻ പരിക്കു കാരണം പൂർണമായും പുറത്തായിരുന്നു.
എഫ്.സി ഗോവയിൽനിന്നുള്ള മൻവീർ സിങ്ങും മുംബൈ സിറ്റി എഫ്.സിയിൽനിന്നുള്ള സുഭാശിഷ് ബോസും ടീമിലെ കരുത്തരാണ്. ഒപ്പം ൈമക്കൽ സൂസേരാജ്, പ്രണോയ് ഹാൽദർ, കോമൾ തട്ടാൽ എന്നിവരെല്ലാം എടുത്തുപറയേണ്ടവർ.
ഐ.എസ്.എല്ലിൽ 50ൽപരം മത്സരം കളിച്ച് പ്രതിരോധം കാത്ത് പരിചയമുള്ള 25കാരനാണ് സുഭാശിഷ്. ഒഷ്യാനിയൻ താരങ്ങളായ റോയ് കൃഷ്ണയും വില്യംസണും തന്നെയാവും ഇത്തവണയും ടീമിെൻറ കുന്തമുന. ഒപ്പം പുതുമുഖ വിദേശതാരമായ ബ്രാഡ് ഇൻമാൻ മധ്യനിരയിൽ മുതൽക്കൂട്ടാണ്. ഇംഗ്ലണ്ടിലെ വിവിധ ലോവർ ഡിവിഷൻ ക്ലബുകളിൽ കളിച്ച് പരിചയസമ്പന്നനാണ് ഈ സ്കോട്ടിഷ് താരം.
പരിചയസമ്പന്നനായ കോച്ച്, ഒത്തിണക്കമുള്ള മുന്നേറ്റ നിര, പേരുേകട്ട പ്രതിരോധതാരങ്ങൾ എല്ലാത്തിനും മുകളിലായി എപ്പോഴും പിന്തുണക്കുന്ന ആരാധകരും. ഏഴാം സീസണിൽ എ.ടി.കെ മോഹൻ ബഗാൻ ഫേവറിറ്റുകളാണെന്നു പറയാൻ ഇതിൽപരം എന്തുവേണം. പ്രതിേരാധത്തിൽ ടിരി-ജിങ്കാൻ കൂട്ടുകെട്ടും മധ്യനിരയിൽ എഡു ഗാർഷ്യ-പ്രണോയ് ഹാൽദർ-ജാവി ഹെർണാണ്ടസ് ത്രയവും, മുന്നേറ്റത്തിൽ ഡേവിഡ് വില്യംസ്-റോയ് കൃഷ്ണ കൂട്ടുകെട്ടും ഒന്നിക്കുന്നതോടെ എതിർ ടീമുകൾക്ക് ഇവരെ കീഴ്പ്പെടുത്തൽ എളുപ്പമാവില്ലെന്നുറപ്പാണ്.
കഴിഞ്ഞ സീസണിൽ 15 ഗോളുമായി റോയ് കൃഷ്ണ ഗോൾ സ്കോറർ പട്ടികയിൽ മുന്നിലുണ്ടായിരുന്നു. കോവിഡ് സീസണിൽ ഏറ്റവും കൂടുതൽ പണം എറിഞ്ഞ ടീം കൂടിയാണിവർ. മലായളിതാരം ജോബി ജസ്റ്റിന് പ്രീ സീസണിനിടെ പരിക്കുപറ്റിയത് തിരിച്ചടിയായി. രണ്ടുമാസത്തിലേറെ വിശ്രമം ആവശ്യമായ താരത്തിന് സീസൺ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്.
കോച്ച് -അേൻറാണിയോ ലോപസ് ഹബാസ്
െഎ.എസ്.എൽ ബെസ്റ്റ് (എ.ടി.കെ) -ചാമ്പ്യന്മാർ (2014, 2016, 2019-20)
ഗോള്കീപ്പര്: അരിന്ദം ഭട്ടാചാര്യ, ആർഷ് സിഖ്, ആര്യൻ നീരജ് ലമ്പ, അവിലാഷ് പോൾ, ധീരജ് സിങ്.
പ്രതിരോധം: ടിരി (സ്പെയിൻ), പ്രബീർ ദാസ്, പ്രീതം കോട്ടൽ, സന്ദേശ് ജിങ്കാൻ, സുഭാഷിസ് ബോസ്, സുമിത് രാതി.
മധ്യനിര: ബോറിസ് സിങ്, ബ്രണ്ടൻ ഇൻമാൻ (ആസ്ട്രേലിയ), കാൾ മെക്ഹഫ് (അയർലൻഡ്), എഡു ഗാർഷ്യ (സ്പെയിൻ), ഹാവിയർ െഹർണാണ്ടസ് (സ്പെയിൻ), ഗ്ലൻ മാർട്ടിൻ, ജെയേഷ് റാണെ, മൈക്കൽ സൂസേരാജ്, എംഗ്സൺ സിങ്, പ്രണോയ് ഹാൾദർ, റെയ്ൻ മിഖായേൽ, സഹീൽ ഷെയ്ഖ്.
മുന്നേറ്റം: ഡേവിഡ് വില്യംസ് (ആസ്ട്രേലിയ), മൻവീർ സിങ്, ഫെർദിൻ അലി മുല്ല, റോയ് കൃഷ്ണ (ഫിജി), ജോബി ജസ്റ്റിൻ (പരിക്ക്).
സ്ക്വാഡ് ശരാശരി: 25.25 വയസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.