കൊൽക്കത്ത: ഐ.എസ്.എൽ ഫൈനൽ ആദ്യ പകുതി പിന്നിടുമ്പോൾ മുംബൈ സിറ്റി എഫ്.സിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്‍റെ 44ാം മിനിറ്റിൽ ജേസൺ കമ്മിങ്സ് ആണ് ബഗാനായി ഗോൾ നേടിയത്.
കളിയുടെ ഗതിക്ക് വിപരീതമായി ആദ്യ പകുതി തീരാനിരിക്കെയാണ് ബഗാൻ ലീഡ് നേടുന്നത്. പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ലചെൻപ സാഹസപ്പെട്ട് തടുത്തിട്ടത് റീ ബൗണ്ട് ചെയ്തപ്പോൾ അവസരം മുതലാക്കി കമ്മിങ്സ് മനോഹരമായി വലയിലാക്കുകയായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും മുംബൈക്കായിരുന്നു അധിപത്യം. എന്നാൽ നീക്കങ്ങളൊന്നും ഗോളിലേക്കെത്തിയില്ല.
സീസണിൽ മൂന്നാമത്തെ പ്രമുഖ കിരീടം ലക്ഷ്യമിട്ടാണ് ബഗാൻ ഇറങ്ങിയത്. ഡുറാൻഡ് കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡും സ്വന്തമാക്കിയാണ് ബഗാൻ കുതിക്കുന്നത്. വിന്നേഴ്സ് ഷീൽഡ് കൈയിലൊതുക്കിയത് മുംബൈയെ തോൽപിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.