പനാജി: കിക്കോഫ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ സൂപ്പർലീഗ് ഏഴാം സീസണിെൻറ പടപ്പുറപ്പാടുമായി ടീമുകൾ ഗോവയിലെത്തിത്തുടങ്ങി. ബംഗളൂരു എഫ്.സി ഒഴികെയുള്ള ടീമുകളെല്ലാം ഇൗ മാസം 30ന് മുമ്പായി മത്സര നഗരിയിലെത്തും. പ്രീ സീസണിന് മുമ്പായി കോവിഡ് സുരക്ഷയുടെ ബയോ സുരക്ഷാ ബബ്ളിെൻറ ഭാഗമാവാനാണ് ടീമുകളെല്ലാം നേരത്തേ തന്നെ മത്സര വേദിയിലേക്ക് പറന്നത്. അതത് ഹോം ടൗണിൽ കോവിഡ് പരിശോധന പൂർത്തിയാക്കിയാണ് കളിക്കാർ ടീമിനൊപ്പം ചേർന്നത്. ഗോവയിലെത്തി 14 ദിവസ ക്വാറൻറീനും തുടർപരിശോധനയും കഴിഞ്ഞ് ഒക്ടോബർ ആദ്യ വാരം പ്രീ സീസൺ ആരംഭിക്കും.
ഏഴാം സീസണിന് നവംബർ 20-23ന് കിക്കോഫ് കുറിക്കാനാണ് നീക്കം. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് െഎ.എസ്.എൽ സംഘാടകർ നേരത്തേ അറിയിച്ചത്. ഒക്ടോബർ 23ന് മുമ്പായി ടീം സ്ക്വാഡ് രജിസ്േട്രഷൻ നടപടി പൂർത്തിയാക്കണം.
കോവിഡ് വ്യാപനം പരിഗണിച്ച് ഗോവയിലെ മൂന്ന് വേദികളിലായാണ് ഏഴാം സീസൺ മത്സരങ്ങൾ നടക്കുന്നത്. ഫേട്ടാർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, വാസ്കോയിലെ തിലക് നഗർ സ്റ്റേഡിയം, ബാംബോലിനിലെ ജി.എം.സി എന്നിവയാണ് വേദി. ഇൗസ്റ്റ് ബംഗാളിന് കൂടി പ്രവേശനം നൽകി 11 ടീമുകളടങ്ങിയതാവും ഇൗ സീസൺ.
12 പരിശീലന വേദികളാണ് ഗോവയിൽ ഒരുക്കിയത്. ഒന്നര മാസത്തോളം നീളുന്ന പ്രീ സീസൺ ഇവിടെയാവും. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു സ്പോർട്സ് എക്സലൻസ് സെൻററിലാണ് ബംഗളൂരു എഫ്.സിയുടെ പ്രീ സീസൺ. നവംബർ ഒന്നിനേ അവർ ഗോവയിലെത്തൂ. മാപുസയിലാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ ക്യാമ്പ്. കൊച്ചിയിലുള്ള ബ്ലാസ്റ്റേഴ്സ് ടീം വരും ദിവസങ്ങളിൽ ഗോവയിലെത്തും. വിദേശ താരങ്ങളും വൈകാതെ ടീമിനൊപ്പം ചേരും. എ.ടി.കെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്.സി, ആദ്യസംഘം ശനിയാഴ്ച ഗോവയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.