ബ്ലാസ്​റ്റേഴ്​സ്​ മുന്നിൽ; ഗോൾ നേടി ക്യാപ്​റ്റൻ സിഡോഞ്ചയും ഹുപ്പറും

ആദ്യ ​ജയം തേടി നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിനെതിരെ കളത്തിലിറങ്ങിയ കേരള ബ്ലാസ്​റ്റേഴ്​സ്​ രണ്ടു ഗോളിന്​ മുന്നിൽ. അഞ്ചാം മിനിറ്റിൽ ​ബ്ലാസ്​റ്റേഴ്​സി​െൻറ ക്യാപ്​റ്റൻ സെർജിയോ സിഡോഞ്ചയാണ് ആദ്യ​ ഗോൾ നേടിയത്​. സെയ്​ത്യാസെൻ​ സിങ്​ എടുത്ത ഫ്രീകിക്ക്​ സ്​പാനിഷ്​ താരം സിഡോഞ്ച ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. 45ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗാരി ഹൂപ്പറും ഗോളാക്കിയതോടെ ബ്ലാസ്​റ്റേഴ്​സ്​ കളിയിൽ മേധാവിത്തം നേടി. 

നിർണായക മാറ്റങ്ങളുമായാണ്​ ബ്ലാസ്​റ്റേഴ്​സ്​ കളത്തിലിറങ്ങിയത്​. ഉദ്​ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ നിറം മങ്ങിയതോടെ മലയാളി താരം സഹൽ അബ്​ദുസ്സമദിനെ ടീമിൽ നിന്ന്​ പൂർണമായും ഒഴിവാക്കിയപ്പോൾ, പ്രശാന്തിനെയും കോച്ച്​ വികുന കരക്കിരുത്തി.

ഫോർമാഷനിലും കാര്യമായ മാറ്റങ്ങൾ ഒരുക്കിയാണ്​ വികുന നിർണായക മത്സരത്തിൽ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിനെതിരെ ടീമിനെ ഒരു​ക്കിയത്​. പ്രശാന്തിന്​ പകരം നിഷു കുമാർ പ്രതിരോധത്തിൽ എത്തി.

മധ്യനിരയിൽ വിസെ​െൻറ ഗോമസ്​, സെയ്​ത്യസെൻ സിങ്​, ലാൽതതംഗ ഖാവ്​ലിറിങ്​, രോഹിത്​ കുമാർ, സിഡോഞ്ച എന്നിവരാണ്​. ഗാരി ഹൂപ്പർ പതിവു പോലെ ഏക സ്​ട്രൈക്കർ.

നൊങ്​ദാംമ്പ നവറോമിനും സഹലിനും ഋത്വിക്​ ദാസിനും പകരമായാണ്​ സെയ്​ത്യസെൻ സിങ്​, ലാൽതതംഗ ഖാവ്​ലിറിങ്​, രോഹിത്​ കുമാർ എന്നിവർ എത്തിയിരിക്കുന്നത്​. 4-1-4-1 ഫോർമാഷനിലാണ്​ കോച്ച്​ വികുന വടക്കൻ പോരാളികൾക്കെതിരെ കൊമ്പുകോർക്കാർ ഒരുക്കിയിരിക്കുന്നത്​.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റപ്പോള്‍ മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്‍ത്ത് ഈസ്റ്റി​െൻറ വരവ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റനിരയും മധ്യനിരയും തമ്മില്‍ ധാരണയില്ലാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇത്തവണ അതു പരിഹരിക്കാനാണ്​ കോച്ചി​െൻറ ശ്രമം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.