ബ്യൂണസ് ഐറിസ്: അർജന്റീനക്ക് പിന്നാലെ ബ്രസീലും അണ്ടർ -20 ലോകകപ്പിൽ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ 3-2 ന് ഇസ്രയേലാണ് ബ്രസീലിനെ ഞെട്ടിച്ചത്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലിനൊടുവിലാണ് ബ്രസീൽ വീണത്. സെമിഫൈനലിൽ അമേരിക്കയോ ഉറുഗ്വയോ ആയിരിക്കും ഇസ്രയേലിന്റെ എതിരാളി.
കളിയുടെ 56ാം മിനിറ്റിൽ ബ്രസീലാണ് ആദ്യലീഡെടുത്തത്. 60ാം മിനിറ്റിൽ ഇസ്രയേൽ സമനില ഗോൾ നേടി. തുടർന്ന് കളി അധിക സമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തെ ആദ്യമിനിറ്റിൽ തന്നെ ബ്രസീൽ രണ്ടാം ഗോൾ നേടി ലീഡെടുത്തു. 93 ാം മിനിറ്റിൽ ഇസ്രയേൽ തിരിച്ചടിച്ച് സമനിലയിലെത്തിച്ചു. 105ാം മിനിറ്റിൽ ഇസ്രയേൽ മൂന്നാം ഗോൾ നേടി ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു.
അധികസമയത്തിന്റെ രണ്ടാംപകുതിയിൽ കിട്ടിയ രണ്ട് പെനാൽറ്റി ഇസ്രയേൽ പാഴാക്കിയതോടെ ബ്രസീൽ വൻ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു. അതേ സമയം കൊളംബിയയെ 3-1 പരാജയപ്പെടുത്തി ഇറ്റലി അവസാന നാലിൽ ഇടംപിടിച്ചു. ഇന്നത്തെ നൈജീരിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയിയാകും ഇറ്റലിയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.