ഇറ്റാലിയൻ സ്ട്രൈക്കർ സിറോ ഇമ്മൊബീലിന് കാറപകടത്തിൽ പരിക്ക്

റോം: ലാസിയോയുടെ ഇറ്റാലിയൻ ഫോർവേഡ് സിറോ ഇമ്മൊബീലിന് കാറപകടത്തിൽ പരിക്ക്. താരത്തിന്റെ വാരിയെല്ലിന് പൊട്ടലും പിൻവശത്ത് മുറിവും ഉള്ളതായി ക്ലബ് അധികൃതർ അറിയിച്ചു. പാളത്തിലൂടെ ഓടുന്ന ട്രാം കാർ താരത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു. രണ്ട് പെൺമക്കൾക്കൊപ്പം കാറിൽ പോകുന്നതിനിടെ റോമിലായിരുന്നു അപകടം. പരിക്കേറ്റ മറ്റു ​ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇമ്മൊബീൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും കാര്യമായ പ്രശ്നങ്ങളില്ലെന്നും ക്ലബ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ ലാസിയോക്കായി ഗോൾ നേടിയ 33കാരൻ സീരി എയിലെ സീസണിലെ ഗോൾ സമ്പാദ്യം 10 ആയി ഉയർത്തിയിരുന്നു. ലീഗിൽ ലാസിയോ നാപ്പോളിക്ക് പിറകിൽ രണ്ടാമതാണിപ്പോൾ. ഇറ്റലിക്കായി 55 മത്സരങ്ങളിൽ 15 ഗോളുകൾ നേടിയിട്ടുണ്ട്. 

Tags:    
News Summary - Italian striker Ciro Immobile injured in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.