ബേസൽ: ലോക ഫുട്ബാളിൽ പുതുചരിത്രമെഴുതി ഇറ്റലി. തുടർച്ചയായ 36ാം അന്താരാഷ്ട്ര മത്സരത്തിലും തോൽക്കാതിരുന്ന അസൂറികൾ, അപരാജിത കുതിപ്പിൽ പുതിയ ലോക റെക്കോഡ് കുറിച്ചു. ബ്രസീലിെൻറയും (1993-1996) സ്പെയിനിെൻറയും (2007-2009) പേരിലുണ്ടായിരുന്ന റെക്കോഡാണ് യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി മറികടന്നത്.
ലോകകപ്പ് യോഗ്യത റൗണ്ട് യൂറോപ്യൻ മേഖല ഗ്രൂപ് സിയിൽ സ്വിറ്റ്സർലൻഡിനെതിരെ ഗോൾരഹിത സമനില പാലിച്ചാണ് റോബർട്ടോ മൻസീനിയുടെ ടീം റെക്കോഡിലേക്ക് ഗോളടിച്ചത്.
2018 സെപ്റ്റംബർ 10ന് യുവേഫ നേഷൻസ് ലീഗിെൻറ ഗ്രൂപ് റൗണ്ടിൽ പോർചുഗലിനെതിരെയാണ് ഇറ്റലി അവസാനമായി തോറ്റത്. 2018 ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്ന ഇറ്റലിയെ കരകയറ്റിയത് അതിനുപിന്നാലെ പരിശീലകനായെത്തിയ മാൻസീനിയാണ്. ടീമിന് തുടരെ ജയങ്ങൾ സമ്മാനിച്ച മൻസീനിയുടെ പരിശീലനത്തിൽ ഇറ്റലി അതിനിടെ പല റെക്കോഡുകളും സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.