ലൂക്​ ഷായുടെ ഗോളിൽ ഇംഗ്ലണ്ട്​ മുന്നിൽ​; പൊരുതി നേടാൻ ഇറ്റലി

ലണ്ടൻ: വെംബ്ലി സ്​റ്റേഡിയത്തിൽ യൂറോ കലാശപ്പോര്​ ആദ്യ പകുതി പിന്നിടു​േമ്പാൾ ഇംഗ്ലണ്ട്​ ഒരുഗോളിന്​ മുന്നിൽ. ഇരച്ചെത്തിയ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച്​ മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക്​ ​നിറയൊഴിച്ച്​ ഇംഗ്ലണ്ട് ഏവരെയും ഞെട്ടിച്ചു​. ഇടം കാലുകൊണ്ട്​ അതിമനോഹരമായി പന്ത്​ ​േപ്ലസ്​ ചെയ്​ത ലൂക്​ ഷായാണ്​ ഇംഗ്ലീഷുകാരെ സ്വപ്​നങ്ങളുടെ പറുദീസയിലെത്തിച്ചത്​. ചടുലതാളത്തിൽ മുന്നേറിയ കൗണ്ടർ അറ്റാക്കിലൂടെയാണ്​ ഇംഗ്ലീഷ്​ ഗോൾ പിറന്നത്​. പന്ത്​ വലയിൽ ചുംബിച്ച നിമിഷത്തിൽ ഗാലറി ഉന്മാദത്താൽ തുള്ളിച്ചാടി.


യൂറോപ്യൻ ഫുട്​ബാളിന്‍റെ വേഗവും ചടുലതയും ആവോളം പ്രകടിപ്പിച്ചാണ്​ മത്സരം മുന്നേറുന്നത്​. പന്തടക്കത്തിൽ ഇറ്റലി ബഹുദൂരം മുന്നിലാണെങ്കിലും അപ്രതീക്ഷിത മുന്നേറ്റങ്ങളാണ്​ ഇംഗ്ലണ്ടിന്‍റെ കരുത്ത്​. ഇംഗ്ലീഷ്​ ഗോൾമുഖം ലക്ഷ്യമാക്കി അസൂറികൾ പലകുറി പാഞ്ഞടുത്തെങ്കിലും മുന്നിൽ വട്ടമിട്ട പ്രതിരോധ നിര തങ്ങളുടെ ജോലി വൃത്തിയായി നിർവഹിച്ചു.

36ാം മിനിറ്റിൽ ലൂക്​ ഷായുടെ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നീട്ടിയ അളന്നുമുറിച്ച ക്രോസ്​ ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല. 45ാം മിനിറ്റിൽ ഇമൊബിൽ തൊടുത്ത പെനൽറ്റി ബോക്​സിൽ നിന്നും തൊടുത്ത കനമുള്ള ഷോട്ടിന്​ വിലങ്ങിട്ട്​ ജോൺ സ്​റ്റോൺസ്​ ഇംഗ്ലീഷുകാരുടെ രക്ഷക്കെത്തി.

വെംബ്ലിയിൽ യൂറോ കലാശ​പ്പോര്​ ആരംഭിക്കാനിരിക്കേ സ്​റ്റേഡിയത്തിന്​ പുറത്ത്​ കനത്ത സംഘർഷം രൂപപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാതെ സ്​റ്റേഡിയത്തിൽ കയറാനായി ആയിരക്കണക്കിന്​ പേരാണ്​ പുറത്ത്​ ആക്രമണം അഴിച്ചുവിട്ടത്​. ഇതിനെത്തുടർന്​ മത്സരം വൈകുമെന്ന്​ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും കൃത്യ സമയത്ത്​ തന്നെ മത്സരം ആരംഭിച്ചു.

Tags:    
News Summary - Italy vs England updates, news and TV reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.