മാഞ്ചസ്റ്റർ സിറ്റി- പി.എസ്.ജി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ നടന്ന ഒരു രംഗം കളി കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഫുട്ബാൾ ലോകത്ത് ചൂടേറിയ ചർച്ചയാവുകയാണ്. അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച ഫ്രീകിക്കിൽ സൂപ്പർ താരം ലയണൽ മെസ്സി നിലത്ത് ഫ്രീകിക്ക് മതിലിനു പിന്നിൽ കിടന്നതാണ് വിഷയം.
റിയാദ് മെഹ്റസ് കിക്കെടുക്കാൻ ഒരുങ്ങുേമ്പാഴാണ് സംഭവം. ആറു തവണ ബാലൺ ഡിഓർ നേടിയ സൂപ്പർ താരത്തെ മതിലിനു പിന്നിൽ കിടത്തിയത് അനാദരവാണെന്നായിരുന്നു ചില ആരാധകരും ഫുട്ബാൾ പണ്ഡിറ്റുകളും വിലയിരുത്തിയത്.
Ronaldo ducked under the wall as Parma and Porto scored from both Freekicks meanwhile Lionel Messi is lying on the ground to prevent his team from conceding a Freekick. Different class 🐐 pic.twitter.com/YAcn3CsloT
— PRESIDER (@iam_presider) September 28, 2021
എന്നാൽ, ഇത് സ്പോർട്സ്മാൻ സ്പിരിറ്റാണെന്നും കളി ജയിക്കാനുള്ള മെസ്സിയുടെ ആത്മസമർപ്പണത്തിന് കൈയടിക്കുകയാണ് വേണ്ടതെന്നും മറുപക്ഷം. ഏതായാലും മുൻ മാഞ്ചസ്റ്റർ ഇതിഹാസ താരം റിയോ ഫെർഡിനാർഡും മുൻ ഇംഗ്ലീഷ് താരം ഓവൻ ഹാർഗ്രീവ്സുമെല്ലാം പി.എസ്.ജി കോച്ചിനെ വിമർശിക്കുകയാണ്.
"You can't! It's disrespectful!"
— Football on BT Sport (@btsportfootball) September 28, 2021
"If I was in that team I'd say listen, nah, nah, nah, I'll lay down for you!"
Lionel Messi lying down behind the wall on free-kicks?!@rioferdy5 is not having it 😂#UCL pic.twitter.com/XmpPd8mB8H
'എക്കാലത്തെയും ഇതിഹാസ ഫുട്ബാൾ താരങ്ങളിൽ ഒരാളാണ് മെസ്സി. അങ്ങനെ ഒരാൾക്ക് ടീം കൂടുതൽ പരിഗണന നൽകേണ്ടിയിരുന്നു'-ഹാർഗ്രീവ്സ് ബി.ടി സ്പോർട്സിൽ പറഞ്ഞു.
Rio Ferdinand would do anything for Messi 😂 pic.twitter.com/bf9BbT501A
— ESPN UK (@ESPNUK) September 28, 2021
'ട്രെയിനിങ് സെഷനിൽ കോച്ച് മൗറീസിയോ പൊചട്ടിനോ മെസ്സിയോട് കൽപിച്ചതാവും. ഇത് തീർച്ചയായും അവഹേളനമാണ്. ഞാൻ ആ ടീമിലുണ്ടായിരുന്നെങ്കിൽ മെസ്സിയെ നിലത്തു കിടക്കാൻ അനുവദിക്കില്ലായിരുന്നു. പകരം ഞാൻ കിടക്കുമായിരുന്നു. എനിക്ക് ഇത് കണ്ടിരിക്കാനാവില്ല'- റിയോ ഫെർഡിനാർഡിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Caption this 😁#UCL pic.twitter.com/4mRuHYskdY
— UEFA Champions League (@ChampionsLeague) September 28, 2021
സമൂഹ മാധ്യമങ്ങളിലും ടീമിന്‍റെ നിർദേശത്തെ പലരും വിമർശിച്ചു. എന്നാൽ, ക്യാപ്റ്റൻ മാർകിനോസിന്‍റെ ആവശ്യം മെസ്സി അംഗീകരിക്കുകയായിരുന്നുവെന്ന് വിഡിയോയിൽ വ്യക്തമാണ്.
This is why Messi is the Greatest Freekick Wall of all Time pic.twitter.com/1B7vEJVMfP
— Sahil Jha (@sahiljha23) September 29, 2021
മത്സരത്തിൽ നിർണായക ഗോൾ നേടി മെസ്സി അവസാനം ഹീറോ ആവുകയും ചെയ്തു. എംബാപ്പെയുമായുള്ള വൺ-ടു ടച്ച് മുന്നേറ്റത്തിനൊടുവിലാണ് എതിർ ഗോളിക്ക് ഒരു അവസരവും നൽകാതെ മെസ്സിയുടെ മാസ്മരിക ഗോൾ. മത്സരത്തിൽ പി.എസ്.ജി മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന് തോൽപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.