ലണ്ടൻ: ട്രാൻസ്ഫർ വിപണിയിൽ ഏറെയായി പണംകിലുങ്ങുന്ന ജെയ്ഡൻ സാഞ്ചോയെന്ന യുവതാരമ ഒടുവിൽ പ്രിമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം. 8.5 കോടി യൂറോ (ഏകദേശം 750 കോടി രൂപ) നൽകിയാണ് ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മണ്ടിൽനിന്ന് താരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. തുക അഞ്ചു ഗഡുക്കളായാണ് കൈമാറുക. റെക്കോഡ് തുകക്ക് യുനൈറ്റഡ് സമ്മതം മൂളിയതോടെ ഹാരി മഗ്വയറിനു പിറകിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് താരമായി സാഞ്ചോ മാറി.
പ്രിമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ യുനൈറ്റഡിൽ ഇംഗ്ലീഷ് താരമായ സാേഞ്ചായെ എത്തിക്കാൻ ഏറെയായി ശ്രമങ്ങൾ സജീവമാണ്. 2017 മുതൽ ഡോർട്മണ്ടിനു വേണ്ടി ബൂട്ടുകെട്ടിവരികയാണ് സാഞ്ചോ. 137 കളികളിലായി ജർമൻ ടീമിനു വേണ്ടി 50 ഗോളുകളും 57 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ ജർമൻ കപ് ൈഫനലിൽ ലീപ്സിഷിനെതിരെ 4-1ന് ഡോർട്മണ്ട് ജയം കുറിച്ചപ്പോൾ രണ്ടു ഗോളും സാഞ്ചോയുടെ ബൂട്ടിൽനിന്നായിരുന്നു. 2018നു ശേഷം ഇംഗ്ലീഷ് ടീമിലും സ്ഥിര സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.