ലണ്ടൻ: യൂറോ കപ്പ് ഫൈനലിന് ശേഷം വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അൻഡോറയെ 4-0ത്തിന് തോൽപിച്ചിരുന്നു. ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇരട്ടഗോൾ നേടിയ ജെസി ലിൻഗാർഡ് ആയിരുന്നു മത്സരത്തിലെ താരം.
എന്നാൽ മത്സരത്തിനിടെ മാഞ്ചസ്റ്റർ യുൈനറ്റഡിലെ തന്‍റെ സഹതാരമായി വരുന്ന ബാല്യകാല ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷം അനുകരിച്ച് ലിൻഗാർഡിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. ഗോൾ നേടിയ ശേഷം ഉയർന്നുചാടിയുള്ള റൊണാൾഡോയുടെ ട്രേഡ്മാർക്ക് ഗോൾ ആഘോഷമാണ് ലിൻഗാർഡ് പകർത്തിയത്. തന്‍റെ വക 'ജെലിങ്സ്' ചിഹ്നം കൂടി ചേർത്തായിരുന്നു ലിൻഗാർഡിന്‍റെ പ്രകടനം.
നിരവധി ആരാധകർ ലിൻഗാർഡിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. യുവന്റ്സ് വിട്ട് റൊണാൾഡോ ഓൾഡ്ട്രാഫോഡിലേക്ക് തിരിച്ചുവരുന്ന സന്തോഷം പങ്കുവെച്ച ലിൻഗാർഡിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. റൊണാൾഡോക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമായിരുന്നു അന്ന് താരം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.