ബർലിൻ: ജർമൻ ഫുട്ബാൾ ടീം പരിശീലകൻ യൊവാക്വിം ലോയ്വ് ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനു പിന്നാലെ സ്ഥാനമൊഴിയും. അടുത്ത വർഷത്തെ ഖത്തർ ലോകകപ്പ് വരെയാണ് കരാറുള്ളതെങ്കിലും യൂറോക്കുശേഷം സ്ഥാനമൊഴിയുമെന്ന് ലോയ്വ് അറിയിക്കുകയായിരുന്നുവെന്ന് ജർമൻ സോക്കർ ഫെഡറേഷൻ അറിയിച്ചു.
രണ്ടുവർഷം യുർഗൻ ക്ലിൻസ്മാെൻറ അസിസ്റ്റൻറായി പ്രവർത്തിച്ചശേഷം 2006 ലോകകപ്പിനു പിന്നാലെ മുഖ്യ പരിശീലകനായ ലോയ്വ് ഏറ്റവും കൂടുതൽ ആ സ്ഥാനത്ത് തുടർന്നയാളാണ്. 2014ൽ ടീമിന് ലോകകപ്പ് നേടിക്കൊടുത്തതാണ് ലോയ്വിന്റെ സുപ്രധാന നേട്ടം.
ഇതുവരെ 189 മത്സരങ്ങളിൽ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.120 ജയവും 38 സമനിലയും 31 തോൽവിയുമാണ് റെക്കോർഡ്. 63.49ആണ് വിജയ ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.