സിയോൾ: ദക്ഷിണ കൊറിയ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകനായി യർഗൻ ക്ലിൻസ്മാനെ നിയമിച്ചു. 2004 മുതൽ ജർമൻ സംഘത്തിന്റെ ആശാനായിരുന്ന ക്ലിൻസ്മാൻ 2006 ലോകകപ്പിൽ ടീമിനെ മൂന്നാംസ്ഥാനത്തെത്തിച്ചു. 2008-09ൽ ബയേൺ മ്യൂണിക്കിന്റെ പരിശീലകനായിരുന്നു. 2011 മുതൽ അഞ്ച് വർഷം യു.എസ് ദേശീയ ടീമിനെയും പരിശീലിപ്പിച്ചു.
ജർമനിക്ക് വേണ്ടി 108 അന്താരാഷ്ട്ര മത്സരങ്ങളിൽ 47 ഗോൾ നേടിയ സ്ട്രൈക്കറാണ് ക്ലിൻസ്മാൻ. ഇന്റർമിലാൻ, ബയേൺ മ്യൂണിക്, ടോട്ടൻഹാം തുടങ്ങി പത്തിലധികം ക്ലബുകളുടെ ജഴ്സിയുമണിഞ്ഞു. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊറിയൻ സംഘം പുറത്തായതിനെത്തുടർന്ന് പൗലോ ബെന്റോ പരിശീലകസ്ഥാനം രാജിവെച്ച ഒഴിവിലാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.