ലണ്ടൻ: വാറ്റ്ഫോർഡിനെതിരായ മത്സരത്തിൽ വിസ്മയ ഗോൾ നേടിയതിന് പിന്നാലെ താരത്തെ പ്രശംസിച്ച് ലിവർപൂൾ കോച്ച് യുർഗൻ കോപ് രംഗത്ത്. തന്നെ സംബന്ധിച്ച് സലാഹാണ് ലോകത്തെ ഏറ്റവും മികച്ചവനെന്ന് േക്ലാപ് മത്സരശേഷം വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു.
''അതെ. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ആരാണ് ഏറ്റവും മികച്ചതെന്ന് പറയേണ്ടയാൾ ഞാനല്ല. എന്നെ സംബന്ധിച്ച് മുഹമ്മദ് സലാഹാണ് മികച്ചവൻ. ഞാനദ്ദേഹത്തെ എന്നും കാണുന്നത് കൊണ്ടുതന്നെ എന്നെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് എളുപ്പമാണ്. പക്ഷേ ലെവൻഡോവ്സ്കി അവിടെയുണ്ട്. റൊണാൾഡോ ഇപ്പോഴും സ്കോർ ചെയ്യുന്നു. മെസ്സി ഇപ്പോഴും ലോക നിലവാരത്തിലുള്ള കളി കാഴ്ചവെക്കുന്നു. അതുപോലെ എംബാപ്പേയുണ്ട്. പക്ഷേ ഈ നിമിഷത്തിൽ സലാഹാണ് ഈ ലിസ്റ്റിലെ ഏറ്റവും മികച്ചവൻ'' -േക്ലാപ് പറഞ്ഞു.
മുമ്പ് സമാന അഭിപ്രായവുമായി വെയിൻസിന്‍റെ മുൻതാരം റോബി സാവേജും രംഗത്തെത്തിയിരുന്നു. തുടർച്ചയായ എട്ടാം മത്സരത്തിലും ഗോൾ നേടിയ സലാഹ് പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റെക്കോർഡിനൊപ്പവും എത്തിയിരുന്നു. ചെൽസിയുടെ ഐവറിക്കോസ്റ്റ് താരം ദിദിയർ ദ്രോഗ്ബയുടെ പേരിലുള്ള 104 ഗോളുകളെന്ന റെക്കോർഡിനൊപ്പമാണ് സലാഹ് എത്തിയത്. എന്നാൽ ദ്രോഗ്ബ ഇത്രയും ഗോളുകളടിക്കാൻ 254 മത്സരങ്ങൾ എടുത്തപ്പോൾ സലാഹ് 166 മത്സരങ്ങൾ മാത്രമാണ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.