ഇംഗ്ലീഷ് യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡിൽ. ജർമൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിൽനിന്നാണ് ആറ് വർഷത്തെ കരാറിൽ 19കാരൻ സ്പെയിനിലെത്തുന്നത്. 103 ദശലക്ഷം യൂറോയാണ് താരത്തിനായി റയൽ ചെലവിട്ടത്.
റയൽ മാഡ്രിഡും ബൊറൂസിയ ഡോട്ട്മുണ്ടും ജൂഡ് ബെല്ലിങ്ഹാമിന്റെ ട്രാൻസ്ഫറിൽ ധാരണയിലെത്തിയതായും അടുത്ത ആറു സീസണിൽ താരം ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും റയൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. നാളെ ഉച്ചക്ക് 12 മണിയോടെ താരത്തെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും ശേഷം മാധ്യമങ്ങളെ കാണുമെന്നും ക്ലബ് അധികൃതർ അറിയിച്ചു.
2020ൽ ബെർമിങ്ഹാം സിറ്റിയിൽനിന്ന് ഡോട്ട്മുണ്ടിലെത്തിയ ബെല്ലിങ്ഹാം സീസണിൽ തകർപ്പൻ ഫോമിലായിരുന്നു. ബുണ്ടസ്‍ലീഗയിൽ സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബെല്ലിങ്ഹാം ആയിരുന്നു. ക്ലബിനായി 92 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ് 12 ഗോളുകളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.