ബാഴ്സലോണയെ അവരുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കമ്പനിസ് സ്റ്റേഡയത്തിൽ തകർത്തുവിട്ട് റയൽ മാഡ്രിഡ്. സീസണിന്റെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. റയലിലേക്കെത്തിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇരട്ടഗോൾ പ്രഹരത്തോടെ ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയുടെ പോയിന്റ് പട്ടികയിൽ റയൽ ഒന്നാമതെത്തി.
68-ആം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് (90+2) താരം ഗോൾ കണ്ടെത്തിയത്. കരിയറിലെ ആദ്യ എൽ-ക്ലാസിക്കോ പോരാട്ടത്തിൽ തന്നെ കളിയിലെ താരമായി മിന്നിക്കുകയാണ് ബെല്ലിങ്ഹാം. സീസണിൽ ലീഗ് ടോപ് സ്കോററായി ബാഴ്സയുടെ തട്ടകത്തിലെത്തിയ താരം ഗോൾനേട്ടം 16 മത്സരങ്ങളിൽ 14 ആക്കി ഉയർത്തി.
ഇൽകായ് ഗുണ്ടോഗനാണ് ബാഴ്സലോണക്ക് വേണ്ടി ആശ്വാസ ഗോളടിച്ചത്. ആറാം മിനിറ്റിൽ ഗുണ്ടോഗാന്റെ ഗോളിലൂടെ ബാഴ്സയായിരുന്നു ലീഡെടുത്തതും. മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്സക്ക് പക്ഷെ മൂന്ന് ഷോട്ടുകൾ മാത്രമാണ് റയൽ ഗോൾവല ലക്ഷ്യമാക്കി പായിക്കാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.