മിസ്​ യു ക്രിസ്​റ്റ്യാനോ; യുവൻറസ്​ x ബാഴ്​സലോണ പോരാട്ടം ഇന്ന്​

ടൂറിൻ: അസാന്നിധ്യമാണ്​ ഇന്നത്തെ താരം. ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ മണ്ണായ ടൂറിനിൽ മെസ്സിയെത്തു​േമ്പാൾ, സൂപ്പർ താരം ഇല്ലെന്ന നിരാശ. ​ക്രിസ്​റ്റ്യാനോ സ്​പെയിൻ വിട്ട ശേഷം ഇതാദ്യമായാണ്​ താരയുദ്ധത്തിന്​ അവസരമൊരുങ്ങിയത്​. എന്നാൽ, കോവിഡ്​ വില്ല​നായതോടെ ആ കാത്തിരിപ്പ്​ വീണ്ടും നീളുകയാണ്​. ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ 'ജി'യിലെ രണ്ടാം മത്സരത്തിൽ യുവൻറസും ബാഴ്​സലോണയും ഏറ്റുമുട്ട​ു​േമ്പാൾ ടൂറിനിലെ വീട്ടിലെ ​കാഴ്​ചക്കാര​െൻറ റോളിലാണ്​ ക്രിസ്​റ്റ്യാനോ.

ഒക്​ടോബർ 13ന്​ കോവിഡ്​ പോസിറ്റിവായ ക്രിസ്​റ്റ്യാനോക്ക്​ തുടർ പരിശോധനയിൽ നെഗറ്റിവായിട്ടില്ല എന്നതാണ്​ തിരിച്ചടിയായത്​. 24 മണിക്കൂർ മു​െമ്പങ്കിലും നെഗറ്റിവായാൽ കളിക്കാമെന്ന പ്രതീക്ഷയുണ്ടായെങ്കിലും ​കഴിഞ്ഞ രാത്രിയിലെ വാർത്തസമ്മേളനത്തിൽ കോച്ച്​ പിർലോ ആ സാധ്യത തള്ളി. ക്രിസ്​റ്റ്യാനോ ഇല്ലാതെ കളിക്കാൻ ടീം ഒരുങ്ങിയതായി അദ്ദേഹം അറിയിച്ചു. ​

ലീഗിലെ ആദ്യമത്സരത്തിൽ ക്രിസ്​റ്റ്യാനോയുടെ അഭാവത്തിൽ ടീമി​െൻറ ആക്രമണം നയിച്ച അൽവാരോ മൊറാറ്റ തന്നെയാവും ബുധനാഴ്​ചയും പ്രധാനി. പൗലോ ഡിബാല, ആരോൺ റംസി, അഡ്രിൻ റാബിയറ്റ്​ തുടങ്ങിയവരും കരുത്തായുണ്ട്​. ഹ​േങ്കറിയൻ ക്ലബ്​ ഫെറൻവറോസിയെ 5-1ന്​ തോൽപിച്ച ബാഴ്​സലോണ, തൊട്ടുപിന്നാലെ നടന്ന എൽക്ലാസികോയിൽ റയലി​േനാട്​ തോറ്റതി​െൻറ നിരാശയിലാണ്​. സസ്​പെൻഷനിലായ ജെറാഡ്​ പിക്വെ ബുധനാഴ്​ച കളിക്കില്ല. പരിക്കേറ്റ ഫിലിപ്​ കുടീന്യോയും സംശയത്തിലാണ്​.

ചാമ്പ്യൻസിലെ മറ്റു മത്സരങ്ങളിൽ മാഞ്ചസ്​റ്റർ ലൈപ്​സിഷിനെയും, ചെൽസി ക്രസ്​നോദറിനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.