മിലാൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ മികച്ച താരമെന്ന തർക്കം ഇതുവരെയും തീർന്നിട്ടില്ല. ഇപ്പോഴിതാ താരങ്ങളുടെ ക്ലബ്ബുകൾ തന്നെ തർക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ചാമ്പ്യൻസ് ലീഗിൽ ജുവൻറസിെൻറ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന് പിന്നാലെ മെസ്സിയുടെ ചിത്രത്തോടൊപ്പം ബാഴ്സലോണ ട്വീറ്റ് ചെയ്തതിങ്ങനെ: നിങ്ങളുടെ മണ്ണിൽ വെച്ച് യഥാർഥ ഗോട്ടിനെ കാണിച്ചുതരാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
ഇത് കേട്ടാൽ പിന്നെ റൊണാൾഡോയുടെ ജുവൻറസ് വെറുതേയിരിക്കുമോ?. തകർപ്പൻ മറുപടി അധികം വൈകാതെയെത്തി : ''നിങ്ങൾ തെറ്റായ ഡിക്ക്ഷണറി നോക്കിയിരിക്കാനാണ് സാധ്യത. ശരിയായ ഗോട്ടിനെ ഞങ്ങൾ നിങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാം''.
കോവിഡ് ബാധിച്ച റൊണാൾഡോക്ക് ബാഴ്സക്കെതിരായ മത്സരത്തിൽ പന്തുതട്ടാൻ സാധിച്ചിരുന്നില്ല. തകർപ്പൻ അസിസ്റ്റും പെനൽറ്റി ഗോളുമായി മിന്നിത്തിളങ്ങിയ മെസ്സിയുടെ കരുത്തിലാണ് ബാഴ്സ അഭിമാന വിജയം സ്വന്തമാക്കിയത്.
2018 റഷ്യൻ ലോകകപ്പിന് മുമ്പ് സ്പോർട്സ് ഉപകരണ നിർമാതാക്കളായ അഡിഡാസാണ് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നർഥം വരുന്ന ഗോട്ടിനെ അവതരിപ്പിച്ചത്. ആടുമായി നിൽക്കുന്ന മെസ്സിക്ക് ക്രിസ്റ്റ്യാനോ കളത്തിലാണ് മറുപടി നൽകിയത്. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ശേഷം താടിയിൽ തടവി താനാണ് ഗോട്ട് എന്ന് ലോകത്തോട് റൊണാൾഡോ വിളിച്ചുപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.