ചാമ്പ്യൻസ്​ ലീഗിൽനിന്ന്​ പുറത്ത്​; മണിക്കൂറുകൾക്കകം പരിശീലകനെ പുറത്താക്കി യുവൻറസ്​

ടൂറിൻ: യുവേഫ ചാമ്പ്യൻസ്​ ലീഗിൽനിന്ന്​ പുറത്തായി മണിക്കൂറുകൾക്കകം യുവൻറസ്​ കോച്ച്​ മൗറിസിയോ സാറിക്ക്​ പണിപോയി. ഇറ്റാലിയൻ സീരി 'എ'യിൽ യുവൻറസിനെ ജേതാക്കളാക്കിയെങ്കിലും ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടറിൽ തന്നെ പുറത്തായത്​ ക്ലബ്​ മാനേജ്​മെൻറിന്​ തീരെ പിടിച്ചില്ല. ഇതോടെയാണ്​ 'ഒാൾഡ്​ ലേഡി'യുടെ ഹോട്​സീറ്റിൽനിന്ന്​ ഇറ്റലിക്കാരൻ തന്നെയായ സാറിയെ പുറത്താക്കിയത്​.

മൂന്നുവർഷം നാപോളിയെയും ഒരു സീസണിൽ ചെൽസിയെയും പരിശീലിപ്പിച്ച സാറി 2019 ജൂണിലാണ്​ യുവൻറസ്​ കുപ്പായത്തിലെത്തുന്നത്​. മൂന്നു വർഷമായിരുന്നു കരാറെങ്കിലും ടീമിൽ കാര്യമായൊരു വിന്നിങ്​ ഫോർമേഷൻ രൂപപ്പെടുത്താൻ കോച്ചെന്ന നിലയിൽ സാറിക്ക്​ കഴിഞ്ഞില്ലെന്നാണ്​ വിമർശനം. കോപ ഇറ്റാലിയ ഫൈനലിൽ നാപോളിയോട്​ തോറ്റതോടെ തന്നെ സാറിയുടെ ചീട്ട്​ കീറിയിരുന്നു.

ചാമ്പ്യൻസ്​ ലീഗ്​ പുറത്താവൽ കൂടിയായതോടെ നടപടി ഏറ്റവും വേഗത്തിലായി. ടികി ടാകക്ക്​ സമാനമായ അതിവേഗത്തിലെ പൊസഷൻ ബേസ്​ഡ്​ ശൈലിയായ 'സാറിബാൾ' കൊണ്ട്​ പ്രശസ്​തനായ സാറിക്ക്​ പക്ഷേ, അതൊന്നും യുവൻറസിൽ നടപ്പാക്കാനായില്ല.മുൻ ടോട്ടൻഹാം കോച്ച്​ മൗറിസിയോ പൊച്ചെട്ടിനോയുടെ പേരാണ്​ പകരക്കാരനായി ഉയർന്നുകേൾക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.