മിലാൻ: നാല് കളി ബാക്കി നിൽക്കെ ഇറ്റലിയിൽ ഇൻറർ മിലാെൻറ കിരീടധാരണം. പ്രധാനവെല്ലുവിളി ഉയർത്തിയ അറ്റ്ലാൻറ ഞായറാഴ്ച രാത്രിയിൽ സസൗളോക്കെതിരെ 1-1ന് സമനില പാലിച്ചതിനു പിന്നാലെയാണ് ഇൻറർ മിലാൻ കിരീടം ഉറപ്പിച്ചത്. 34 കളിയിൽ 82പോയൻറുമായാണ് ഇൻറർ ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്.
രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാൻറ സമനിലയോടെ 69 പോയൻറിലെത്തി. 13 പോയൻറ് ലീഡുള്ള ഇൻററിനെ ഇനി എല്ലാ മത്സരങ്ങൾ ജയിച്ചാൽ പോലും എതിരാളികൾക്ക് തൊടാൻ കഴിയില്ല.
2010ന് ശേഷം ആദ്യമായാണ് ഇറ്റാലിയൻ സീരി 'എ' കിരീടം സാൻസിറോയിലെത്തുന്നത്. ഒമ്പതു വർഷം തുടർച്ചയായി ചാമ്പ്യന്മാരായ യുവൻറസ് ആദ്യ നാല് സ്ഥാനങ്ങളിൽ പോലും ഇടമില്ലാതെ പതറിയപ്പോൾ, അേൻറാണിയോ കോെൻറയുടെ ടീം 34ൽ 25 കളിയും ജയിച്ച് കിരീടമുറപ്പിച്ചു. 2009-10 സീസണിലാണ് ഇൻറർ അവസാനമായി ഇറ്റാലിയൻ ജേതാക്കളായത്.
ക്രോടോണിനെതിരെ 2-0ത്തിനായിരുന്നു ഇൻററിെൻറ ജയം. നഗരവൈരികളായ എ.സി മിലാൻ ബെൻവെേൻറായെ തോൽപിച്ചു (2-0).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.