ലിസ്ബൺ: പോർച്ചുഗലിൻെറ അപരാചിത കുതിപ്പിന് ഫ്രാൻസ് ഫുൾസ്റ്റോപ്പിട്ടു. എൻഗോളോ കാൻെറ നേടിയ ഏക ഗോളിനാണ് നിലവിലെ നേഷൻസ് ചാമ്പ്യൻമാരായ പറങ്കിപ്പടക്ക് ഫ്രാൻസ് മടക്ക ടിക്കറ്റ് നൽകിയത്.
ആദ്യപകുതിക്ക് മുമ്പ് ലഭിച്ച മികച്ച അവസരങ്ങൾ ആൻറണി മാർഷ്യൽ തുലച്ചെങ്കിലും 54ാം മിനുറ്റിൽ കാേൻറ ഫ്രാൻസിനായി വലകുലുക്കുകയായിരുന്നു. 2016ന് ശേഷമുള്ള കാേൻറയുടെ ആദ്യ ഗോളാണിത്. പോർച്ചുഗലിനാകട്ടെ, 2018 ലോകകപ്പിന് ശേഷമുള്ള ആദ്യ തോൽവിയും.
ഗ്രൂപ്പ് 3ൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസിന് 13ഉം പോർച്ചുഗലിന് 10ഉം പോയൻറാണുള്ളത്. അവസാന മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചാലും പരസ്പരം ഏറ്റുമുട്ടിയതിൻെറ കണക്കിൽ ഫ്രാൻസ് സെമിയിലേക്ക് മുന്നേറും.
അവസാന മിനുറ്റുകളിൽ റൊണാൾഡോയടക്കമുള്ള മുന്നേറ്റനിര പോർച്ചുഗലിനായി പൊരുതിക്കളിച്ചെങ്കിലും ഉജ്ജ്വല ഫോമിലായിരുന്ന ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ മറികടക്കാനായില്ല. മറ്റു പ്രധാന മത്സരങ്ങളിൽ ജർമനി ഉക്രയ്നെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്തപ്പോൾ സ്പെയിനിനെ സ്വിറ്റ്സർലൻറ് 1-1ന് പിടിച്ചുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.