ബംഗളൂരു: ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സ്പോൺസറായി കർണാടകയിലെ നന്ദിനി ഗ്രൂപ്പ്. ട്വന്റി 20 ലോകകപ്പിനിടെ അയർലാൻഡ്, സ്കോട്ട്‍ലാൻഡ് ടീമുകളെ സ്പോൺസർ ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യൻ സൂപ്പർ ലീഗ് എക്സിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. പ്രമുഖ ബ്രാൻഡായ നന്ദിനിയുമായി പുതിയ പാർട്ണർഷിപ്പ് തുടങ്ങിയെന്ന് ഐ.എസ്.എൽ മാനേജ്മെന്റ് അറിയിച്ചു.
2024 സെപ്തംബർ മുതൽ 2025 മാർച്ച് വരെയാണ് ഐ.എസ്.എൽ ടൂർണമെന്റ് നടക്കുന്നത്. നേരത്തെ ഐ.എസ്.എല്ലിനെ സ്പോൺസർ ചെയ്യുന്നത് പരിഗണിക്കുകയാണെന്ന് നന്ദിനി ബ്രാൻഡിന്റെ ഉടമസ്ഥരായ കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ ജഗ്ദീഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായത്.
എൽ.ഇ.ഡി ബോർഡുകൾ, പ്രസന്റേഷനുകൾ, 300 സെക്കൻഡ് ടി.വി, ഒ.ടി.ടി പരസ്യങ്ങൾ എന്നിവയാണ് സ്പോൺസർഷിപ്പിന്റെ ഭാഗമായി ഉണ്ടാവുകയെന്നും സൂചനയുണ്ട്. നേരത്തെ ഇന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നന്ദിനി ഗ്രൂപ്പ് ഡൽഹിയിലേക്കും ഉൽപന്നനിര അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.