ബംഗളൂരുവിനോട് സമനില; ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്; ഗോകുലം കേരള ക്വാർട്ടറിൽ

കൊൽക്കത്ത: നിർണായക മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽനിന്ന് പുറത്തേക്ക്. മത്സരത്തിൽ രണ്ടു ഗോൾ വീതം നേടിയാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്.

സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖരില്ലാതെയിറങ്ങിയ ബംഗളൂരുവിന് മുമ്പിൽ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഒന്നാംനിര വിയർക്കുന്നതാണ് കണ്ടത്. ബ്ലാസ്‌റ്റേഴ്‌സാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. 14ാം മിനിറ്റിൽ ജസ്റ്റിനായിരുന്നു മഞ്ഞപ്പടക്കായി വല കുലുക്കിയത്. എന്നാൽ 38ാം മിനിറ്റിൽ എഡ്മണ്ട് ലാൽറിൻഡികയിലൂടെ ബംഗളൂരു ഒപ്പമെത്തി.

52ാം മിനിട്ടിൽ ആശിഷിലൂടെ ബംഗളൂരു മുന്നിലെത്തി. എന്നാൽ, 84ാം മിനിട്ടിൽ ഐയ്മനിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. ഇതിനിടെ 86ാം മിനിറ്റിൽ ഓർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഒന്നുപോലും ജയിക്കാനായില്ല. ആദ്യ മത്സരത്തിൽ ഗോകുലത്തോട് 3-4ന് തോറ്റിരുന്നു.

ബംഗളൂരുവിന് അടുത്ത മത്സരത്തിൽ ഗോകുലം കേരളയാണ് എതിരാളികൾ. ഈ മത്സരം ജയിക്കാനായാൽ പ്ലേ ഓഫ് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനോട് സമനില പിടിച്ചിരുന്നു. ഇതോടെ രണ്ടിൽ രണ്ടു മത്സരങ്ങളും ജയിച്ച ഗോകുലം കേരള എഫ്.സി ക്വാർട്ടറിലേക്ക് കടന്നു. ആറു പോയന്‍റുമായി ഗോകുലം ഗ്രൂപ്പിൽ ഒന്നാമതാണ്.

ഒരു പോയന്‍റുമായി ബംഗളൂരു രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അക്കൗണ്ട് തുറക്കാത്ത ബ്ലാസ്റ്റേഴ്സ് നാലാമതാണ്. ആറ് ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച രണ്ടു റണ്ണറപ്പുകൾക്കും മാത്രമാണ് ക്വാർട്ടർ ബെർത്ത്.

Tags:    
News Summary - KBFC draws Souther derby, Gokulam Kerala qualifies for Durand Cup quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.