ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കെതിരായ വിവാദമായ പ്ലേഓഫ് മത്സരം മാറ്റിനടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തള്ളി. തിങ്കളാഴ്ച ചേർന്ന അച്ചടക്ക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫിൽ അധികസമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ റഫറി ക്രിസ്റ്റൽ ജോൺ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി നിർത്തി തിരിച്ചുകയറിയിരുന്നു. റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും മത്സരം മാറ്റി നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് എ.ഐ.എഫ്.എഫിന് പരാതി നൽകിയത്.
അതേസമയം, ഐ.എസ്.എൽ ചരിത്രത്തിലാദ്യമായി മത്സരത്തിന്റെ ഇടക്കുവെച്ച് കളി മതിയാക്കി തിരിച്ചുകയറിയ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുക്കുന്ന കാര്യം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി ചർച്ചചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സിന് വിലക്കോ പിഴയോ രണ്ടുംകൂടിയോ ഉള്ള നടപടി നേരിടേണ്ടിവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.