കൊച്ചി: അർജൻറീന സ്ട്രൈക്കർ ജോർജ് റൊണാൾഡോ പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ. അർജൻറീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2008ൽ അർജൻറീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷനൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാലുവർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തി.
മലേഷ്യൻ ടീം ജോഹോർ ദാറുൽ താസിം എഫ്.സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്.സിക്കായി എ.എഫ്.സി കപ്പിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിെൻറ ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.