കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് കളിച്ചതിെൻറ പ്രതിഫലം ലഭിച്ചില്ലെന്ന സ്ലൊവീനിയൻ സ്ട്രൈക്കർ മാതേജ് പോപ്ലാറ്റ്നികിെൻറ പരാതിയിൽ ക്ലബിന് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്. ബ്ലാസ്റ്റേഴ്സുമായി കരാർ കാലാവധി തീരാൻ ഒരുവർഷം ബാക്കിനിൽക്കെ 2019-20 സീസണിൽ ഹംഗറി ക്ലബായ കപോസ്വരി റകോഴ്സിയിൽ ലോൺ വ്യവസ്ഥയിൽ കളിക്കുകയായിരുന്നു മാതേജ്.
തുടർന്ന് സ്കോട്ടിഷ് മുൻനിര ക്ലബായ ലിവിങ്സ്റ്റൻ എഫ്.സിയിൽ ചേരാൻ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കളിക്കാർക്ക് ഫിഫയെ സമീപിക്കാമെന്ന വ്യവസ്ഥയുണ്ട്. ബുധനാഴ്ച ആരംഭിക്കുന്ന ട്രാൻസ്ഫർ സീസണിൽ പുതിയ കളിക്കാരുമായി കരാറിൽ ഏർപ്പെടണമെങ്കിൽ പ്രതിഫലം നൽകി ഫിഫയിൽനിന്ന് വിലക്ക് നീക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിക്കണം.
കഴിഞ്ഞ ഐ.എസ്.എലിൽ മോശം പ്രകടനത്തെത്തുടർന്ന് മുഖ്യപരിശീലകൻ കിബു വികുനയുമായി കരാർ ഒഴിഞ്ഞശേഷം സെർബിയൻ താരം ഇവാൻ വുകോമാനോവിചിനെ നിയമിക്കാൻ നീക്കങ്ങൾ നടക്കവെയാണ് മഞ്ഞപ്പടക്ക് വിലക്ക് നേരിടേണ്ടിവന്നത്. വിദേശതാരം ജോണി അക്കോസ്റ്റയുടെ പരാതിയിൽ ഈസ്റ്റ് ബംഗാളിനും ബ്ലാസ്റ്റേഴ്സിെനാപ്പം ട്രാൻസ്ഫർ വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.