മാറ്റി മാറ്റി മൊത്തത്തിൽ കുളമാക്കിയോ ! ബ്ലാസ്റ്റേഴ്‌സ് പുതിയ ഹോം കിറ്റുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ്​ ഏഴാം സീസണിന്​ പന്തുരളാൻ ദിവസങ്ങൾ മാത്രമേ ഇനിയുള്ളൂ. ടൂർണമെൻറിലെ ഫേവറിറ്റുകളായ കേരള ബ്ലാസ്​റ്റേഴ്​സ്​ ടീം പുതിയ സീസണിലേക്കുള്ള തയാറെടുപ്പിലാണ്​. കൊച്ചിയിൽ മഞ്ഞയിൽ കളിച്ചാടുന്ന ബ്ലാസ്​റ്റേഴ്​സി​നെ ഇത്തവണ കാണാനാവില്ലെങ്കിലും, ടെലിവിഷന്​ മുന്നിൽ കിക്കോഫ്​ സമയത്ത്​ ആരാധകരുണ്ടാവുമെന്നുറപ്പാണ്​.

ഈ സീസണിലെ ഓരോ സൈനിങ്ങിനും കമൻറുകളും അഭിപ്രായങ്ങളുമായി ആരാധകർ കൂടെയുണ്ടായിരുന്നു. ഏഴാം സീസണിലേക്കുള്ള ജഴ്​സി മാനേജ്​മെൻറ്​ അവതരിപ്പിച്ചപ്പോൾ സമ്മിശ്ര പ്രതികരണമാണ്​ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ അറിയിച്ചത്​. ടീമി​െൻറ മുഖമുദ്രയായ മഞ്ഞ നിറം ബ്ലാസ്​റ്റേഴ്​സ്​ വിട്ടില്ലെങ്കിലും 'കടും' മഞ്ഞയാക്കിത്​ ചിലർക്ക്​ ഇഷ്​ടമായില്ല. 'കാര്യമായ മാറ്റങ്ങളോടെ' പുതിയ ബ്ലാസ​്​റ്റേഴ്​സ്​ എന്ന മാനേജ്​മെൻറി​െൻറ ക്യാപ്​ഷനിൽ ഇത്രത്തോളം മാറ്റവും ആരാധകർ പ്രതീഷിച്ചതുമില്ല..!

ഡാർക്ക്​ യെല്ലോ പ്ലസ്​ ഡാർക്ക്​ ബ്ലൂവിലാണ്​ ജഴ്​സി. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന ചക്ക, ബനാന ചിപ്‌സ്, ബനാന ഫ്രിറ്റേഴ്‌സ്, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്പരാഗത ഘടകങ്ങളുടെ, കാതലായ സവിശേഷമായ മഞ്ഞ നിറവര്‍ണത്തിലൂടെ സംസ്ഥാനത്തി​െൻറ സംസ്‌ക്കാരത്തെയാണ് കിറ്റ് ആഘോഷിക്കുന്ന​െതന്നാണ്​ മാനേജ്​മെൻറി​െൻറ അവകാശ വാദം. പരമ്പരാഗത സെറ്റ് മുണ്ടിനെ അല്ലെങ്കില്‍ സാരിയുടെ കരയെ പ്രതിനിധീകരിക്കുന്നതാണ് ജേഴ്‌സിയുടെ വീതിയിലുള്ള സമാന്തര രേഖകള്‍. മൊത്തത്തില്‍, ജേഴ്‌സി ധരിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കും ടീം ആരാധകര്‍ക്കും എവിടെയിരുന്നാലും കേരളീയത്വം അനുഭവപ്പെടുന്ന രീതിയിലാണ് കിറ്റ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന്​ ഡിസൈനർമാർ പറയുന്നു.

Full View

വരും സീസണിനായുള്ള ക്ലബ്ബി​െൻറ എവേ കിറ്റും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. മകുടം, ആന, ക്ലബ്ബി​െൻറ ബാഡ്ജ്, കേരള സംസ്ഥാനം തുടങ്ങി ആരാധകരില്‍ ആവേശം ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച് കൃത്യതയോടെ നെയ്‌തെടുത്ത ജേഴ്‌സിയില്‍ ഓരോ ഡിസൈനിലും നീലനിറത്തെ പ്രതിധ്വനിപ്പിക്കുന്ന ഒരു സവിശേഷതയുമുണ്ട്. ബാഡ്ജ് ധരിക്കുമ്പോള്‍ ടീമിനും ആരാധകര്‍ക്കും അഭിമാനേബാധം പകരുന്നതിനുള്ള ഒരു സമകാലിക വശ്യതയോടെയാണ് ഡിസൈന്‍ ക്യൂറേറ്റ് ചെയ്തത് - ക്ലബ്​ പറയുന്നു.

"ഒരു ക്ലബ് എന്ന നിലയില്‍ ഞങ്ങളെ ഏറ്റവും പ്രചോദിപ്പിക്കുന്നത് എന്താണെന്നും WhyWePlay പ്രേരണയും ഈ സീസണില്‍ ഞങ്ങള്‍ പരിശോധിച്ചു. സ്വര്‍ണചിത്ര പണികളുള്ള ഞങ്ങളുടെ യെല്ലോ ഹോം കിറ്റ് കേരളത്തിനുള്ള ആദരമാണ്. കേരളത്തി​െൻറ കാതലയായ മഞ്ഞയിലെ വിവിധഘടകങ്ങള്‍ എങ്ങനെ ജേഴ്‌സിക്ക് പ്രചോദനമായെന്നത് പോലെ നമ്മള്‍ എവിടെയിരുന്ന് ഈ ജഴ്‌സി ധരിച്ചാലും പ്രായം, തൊഴില്‍, സമൂഹം, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവ മറികടന്ന് ഇത് നമ്മളെ ഓരോരുത്തരെയും ഒന്നിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മഞ്ഞ നമ്മുടെ നിറമാണ്. നമ്മള്‍ YennumYellow ആണ്"-സീസണിലെ പുതിയ കിറ്റ് പുറത്തിറക്കുന്നതിനെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.


കേരളം (ഹോം കിറ്റ്), ആരാധകര്‍ (എവേ കിറ്റ്), കമ്മ്യൂണിറ്റി (തേര്‍ഡ് കിറ്റ്) എന്നിങ്ങനെ ഈ സീസണില്‍ ക്ലബ്ബ് പുറത്തിറക്കിയ ജേഴ്‌സികള്‍, കേരള ബ്ലാസ്‌റ്റേഴ്‌സി​െൻറ ഭാഗമായ മൂന്ന് പ്രധാന ഘടകങ്ങളെ ആഘോഷിക്കുന്നതിനും WhyWePlay പ്രേരണയിലും, ഐക്കണിക് ഡിസൈനുകളിലാണ് നിര്‍മിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.