ബ്ലാസ്റ്റേഴ്സ് ഒരു സൂചന തന്നിട്ടുണ്ട്; വലിയൊരു സൂചന

ഐ.എസ്.എല്ലിന്റെ പുതിയ പതിപ്പിന് കളമൊരുങ്ങുകയാണ്. പുതിയ കളിക്കാരെ സ്വന്തം പാളയത്തിലെത്തിച്ച് ടീമുകളും ടൂർണമെന്റിനായി തയാറെടുക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സ് ഒട്ടും പിന്നിലല്ല.



ആസ്ട്രേലിയൻ സ്ട്രൈക്കറായ അപ്പോസ്​തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശ സൈനിംഗ് നടത്തിയത്. ഇപ്പോഴിതാ രണ്ടാമത്തെ വിദേശകളിക്കാരനെ കുറിച്ചുള്ള സൂചനകളും ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിരിക്കുകയാണ്.

'അക്കരെ അക്കരെ അക്കരെ'യെന്ന മലയാള സിനിമയിലെ രംഗമാണ് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ ശ്രീനിവാസനോട് അമേരിക്കയെന്ന് പറയുന്നതാണ് വിഡിയോയിൽ. ഇതിന് താഴെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ പുതിയ കളിക്കാരൻ ഏത് രാജ്യക്കാരനാണെന്ന് പ്രവചിക്കാമോയെന്നും ചോദിച്ചിട്ടുണ്ട്. അതിന് പലരും അമേരിക്കയെന്നും മറുപടി നൽകിയിട്ടുമുണ്ട്. 

Tags:    
News Summary - Kerala Blasters Sighn in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.