മഡ്ഗാവ്: പോരാട്ടങ്ങളുടെ മൈതാനിയിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തനിച്ചാണ്. താളവും മേളവും ആരവങ്ങളുമായി പിന്നാലെ കൂടിയവരെല്ലാം ഉപേക്ഷിച്ചുപോയി. ആശിച്ച ജയംകൊതിച്ച് കാത്തിരുന്നവർക്കു മുന്നിൽ തോറ്റ് തകർന്ന ബ്ലാസ്റ്റേഴ്സിനെ നോക്കി ആരാധകർ സഹതപിക്കുന്നു. അപൂർവമായി മാത്രമേ ഒരു ജയത്തിനായി ബ്ലാസ്റ്റേഴ്സ് ഇത്രയേറെ കാത്തിരുന്നിട്ടുള്ളൂ.
അേമ്പ പരാജയപ്പെട്ട മുൻ സീസണുകളിലെല്ലാം ഇതിലും മുേമ്പ ഒരു ജയമെങ്കിലും എത്തിയിരുന്നു. ഇതിപ്പോൾ, ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതീക്ഷകളുടെ അമിതഭാരവുമായി ബൂട്ടുകെട്ടിയവർക്ക് നാലുകളി പിന്നിട്ടു കഴിഞ്ഞു. ഇതുവരെ രണ്ടു തോൽവിയും രണ്ടു സമനിലയും മാത്രം. പ്രതീക്ഷകളുടെ തിരിനാളം പിടിച്ചുനിർത്താൻ ഞായറാഴ്ച ഇറങ്ങുേമ്പാൾ ഇത് സീസണിൽ ടീമിെൻറ അഞ്ചാം അങ്കമാണ്. എതിരാളികളാവട്ടെ കരുത്തിെൻറ പര്യായമായ ബംഗളൂരു എഫ്.സിയും. നാലു കളിയിൽ ഒരു ജയവും മൂന്നു സമനിലയുമായി പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബംഗളൂരുവിനെ പിടിച്ചുകെട്ടുകയെന്നത് ബ്ലാസ്റ്റേഴ്സിന് അഗ്നി പരീക്ഷയാണ്. സുനിൽ ഛേത്രി, മലയാളി താരം ആഷിഖ് കുരുണിയൻ, ദേഷോൺ ബ്രൗൺ, ക്ലീറ്റൺ സിൽവ, ഡിമാസ് ഡെൽഗാഡോ, എറിക് പർതാലു തുടങ്ങിയ വമ്പന്മാരുമായി സുസജ്ജമായി മാറിയ ടീമാണ് 'ദ ബ്ലൂസ്'.
അതേസമയം, ബ്ലാസ്റ്റേഴ്സ് ആദ്യകളിയിൽ കണ്ടതിനെക്കാൾ കൂടുതൽ ദുർബലമായിക്കഴിഞ്ഞു. ക്യാപ്റ്റൻ സെർജിയോ സിഡോഞ്ച പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുകയും, കാവൽനിരയിലെ വന്മതിൽ കോസ്റ്റ നമോയ്നെസു ചുവപ്പുകാർഡുമായി പുറത്താവുകയും ചെയ്തു. ഒരു കളിയിൽ സസ്പെൻഷനുള്ള കോസ്റ്റയില്ലാതെയാവും കിബു വികുനയുടെ ടീം ഇറങ്ങുക. ആദ്യകളിയിൽ ഒരു ഗോളിന് തോൽക്കുകയും, രണ്ടും മൂന്നും കളിയിൽ സമനില നേടുകയും ചെയ്ത ബ്ലാസ്റ്റേഴ്സ്, ഗോവക്കെതിരായ അവസാന മത്സരത്തിലെ 3-1െൻറ തോൽവിയോടെയാണ് ആകെ തളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.