കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദ പ്ലേഓഫ് മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ആദ്യമായി നേർക്കുനേർ അങ്കത്തിനിറങ്ങുന്നു. സൂപ്പർ കപ്പിലെ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന നിർണായക പോരിലാണ് ഞായറാഴ്ച രാത്രി 8.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണേന്ത്യൻ ഡെർബി.
ഐ.എസ്.എൽ പ്ലേഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച് ടീമിനെ കളത്തിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു. സംഭവത്തിൽ ടീമിന് പിഴയും കോച്ചിന് പിഴയും സസ്പെൻഷനും ലഭിക്കുകയും ചെയ്തു.
കോഴിക്കോട്ട് ‘സ്വന്തം’ കാണികളെ മുമ്പിൽ ബംഗളൂരുവിനെതിരെ കളിക്കുന്നതിന്റെ മുൻതൂക്കം മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിന് നാലും ബ്ലാസ്റ്റേഴ്സിന് മൂന്നും പോയന്റാണുള്ളത്. നാലു പോയന്റുമായി സെമി പ്രതീക്ഷയിലുള്ള ശ്രീനിധി ഡെക്കാൻ ഇതേസമയം മഞ്ചേരിയിൽ അക്കൗണ്ട് തുറന്നിട്ടില്ലാത്ത റൗണ്ട് ഗ്ലാസ് പഞ്ചാബിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.